പരിശുദ്ധാത്മാവിന്റെ പ്രതീകങ്ങള്‍ – അഗ്നിയും പ്രാവും

അഗ്നി

മനുഷ്യജീവിതത്തെ ഉരുക്കി വാര്‍ക്കുന്ന പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനത്തെയാണ് ‘അഗ്‌നി’ എന്ന പ്രതീകം കൊണ്ട് അര്‍ത്ഥമാക്കുന്നത്. ലോഹങ്ങളിലെ മാലിന്യങ്ങള്‍ ശുദ്ധി ചെയ്യാനും പുതിയ രൂപഭാവങ്ങള്‍ നല്‍കാനും അഗ്‌നി സഹായിക്കുന്നു. പന്തക്കുസ്താദിനത്തില്‍ ശിഷ്യന്മാരുടെമേല്‍ പരിശുദ്ധാത്മാവ് എഴുന്നള്ളി വന്നത് തീനാവുകളുടെ രൂപത്തിലായിരുന്നല്ലോ (അപ്പ. 2 : 3 – 4 ). അതോടെ ശിഷ്യന്മാരുടെ ഭയം നീങ്ങിപ്പോയി . അവര്‍ ദൈവിക ജ്ഞാനത്താലും തീക്ഷണതയാലും നിറഞ്ഞു . സ്‌നാപകയോഹന്നാന്‍ യേശുവിനെ പരിചയപ്പെടുത്തുന്നത് ശ്രദ്ധിക്കുക: ‘അവന്‍ (യേശു) പരിശുദ്ധാത്മാവിനാലും അഗ്‌നിയാലും നിങ്ങള്‍ക്ക് സ്‌നാനം നല്‍കും’ ( ലൂക്കാ . 3:16 ) .

അഗ്‌നി സ്പര്‍ശിക്കുന്നതിനെയെല്ലാം രൂപാന്തരപ്പെടുത്തുന്നതുപോലെ പരിശുദ്ധാത്മാവിനാല്‍ സ്പര്‍ശിക്കപ്പെടുന്ന വ്യക്തികളുടെ ജീവിതത്തിലും വലിയ മാറ്റങ്ങള്‍ സംഭവിക്കാറുണ്ട്. സാവൂളിനുണ്ടായ മാനസാന്തരം ഇതിന് നല്ലൊരു ഉദാഹരണമാണ് (അപ്പ . 9 : 1 -20). യേശു പറഞ്ഞു : ‘ഭൂമിയില്‍ തീ ഇടാനാണ് ഞാന്‍ വന്നത് . അത് ഇതിനകം കത്തി ജ്വലിച്ചിരുന്നെങ്കില്‍!’ ( ലൂക്കാ . 12:49 ).

പരിശ ദ്ധാത്മാവിലൂടെ ഉജ്ജിലിപ്പിക്കപ്പെടുന്ന ദൈവസ്‌നേഹാഗ്‌നിയെ ആണ് അവിടുന്ന് സൂചിപ്പിക്കുന്നത്. അഗ്‌നി ചൂട് പകരുന്നതുപോലെ ദൈവാരൂപി നിര്‍മ്മലമായ സ്‌നേഹവും നന്മ ചെയ്യാനുള്ള തീക്ഷ്ണതയും വ്യക്തികളില്‍ നിറയ്ക്കുന്നു.

പ്രാവ്

നിഷ്‌കളങ്കതയുടേയും ശാന്തതയുടേയും പ്രതീകമായിട്ടാണല്ലോ പ്രാവ് സാധാരണമായി അറിയപ്പെടുന്നത്. ജലപ്രളയത്തിന്റെ അവസ്ഥ അറിയാന്‍ നോഹ അയച്ച പാവ് ചുണ്ടില്‍ ഒരു ഒലിവു ശാഖയുമായി തിരിച്ചുവന്ന (ഉല്‍പ . 8 : 10 – 11 ). ഭൂമിയിലെ വെള്ളം ഇറങ്ങിയെന്നും പെട്ടകത്തില്‍ നിന്ന് പുറത്തിറങ്ങാനുള്ള സമയം സമാഗതമാകുന്നുവെന്നും നോഹയക്ക് ബോദ്ധ്യപ്പെട്ടു. അങ്ങനെ പ്രാവ് പ്രതീക്ഷയുടെയും സമാധാനത്തിന്റെയും പ്രതീകമായി.

പ്രാവിന്റെ നിഷ്‌കളങ്കത (മത്താ. 10 : 16) യെപ്പറ്റി യേശു പരമര്‍ശിക്കുന്നുണ്ട്. യോഹന്നാനില്‍ നിന്നും സ്‌നാനം സ്വീകരിച്ച യേശുവിന്റെ മേല്‍ ദൈവാത്മാവ് പ്രാവിന്റെ രൂപത്തില്‍ (മത്താ 3. 16) ഇറങ്ങി വന്നു. നൂറ്റാണ്ടുകളായി ക്രൈസ്തവ കലാരൂപങ്ങളില്‍
പരിശുദ്ധാതാവിനെ പ്രാവിന്റെ രൂപത്തില്‍ ചിത്രീകരിക്കാന്‍ ഇത് കാരണമായി.

 

ഫാ. പോള്‍ മുണ്ടോലിക്കല്‍

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles