കടലോളം കണ്ണീരോടെ…

“ജ്‌ഞാനികള്‍ തന്നെ കബളിപ്പിച്ചെന്നു മനസ്‌സിലാക്കിയ ഹേറോദേസ്‌ രോഷാകുലനായി. അവരില്‍നിന്നു മനസ്‌സിലാക്കിയ സമയമനുസരിച്ച്‌ അവന്‍ ബേത്‌ലെഹെമിലെയും സമീപപ്രദേശങ്ങളിലെയും രണ്ടും അതില്‍ താഴെയും വയസ്‌സുള്ള എല്ലാ ആണ്‍കുട്ടികളെയും ആളയച്ചു വധിച്ചു.”
(മത്തായി 2 : 16)

ക്രിസ്തുവിനു വേണ്ടി ചരിത്രത്തിലാദ്യമായി രക്തസാക്ഷിത്വം വരിച്ച ശിശുക്കൾ രണ്ടായിരലധികം വർഷങ്ങൾക്കിപ്പുറം
ഇന്നും മാനവഹൃദയങ്ങൾക്ക് നൊമ്പരമാണ്.
ഒരു തെറ്റും ചെയ്യാതിരുന്നിട്ടും തങ്ങളെ ജീവിക്കാനനുവദിക്കാത്ത ലോകത്തോട് നിശബ്ദ്ധമായവർ ജീവൻ്റെ മൂല്യത്തെക്കുറിച്ച് പഠിപ്പിക്കുന്നു.

ജീവൻ്റെ ഉത്ഭവത്തെ തടസ്സപ്പെടുത്തുവാനും
ജീവനെ നശിപ്പിക്കുവാനും ഇന്നും ‘ഹേറോദേസു ‘മാർ വർദ്ധിച്ചു വരുന്ന കാലഘട്ടമാണിത്.
സൃഷ്ടാവിനോടൊത്ത് സൃഷ്ടികർമ്മത്തിൽ പങ്കാളികളാവേണ്ട ദമ്പതികൾ ,
ഉന്നത വിദ്ധ്യാഭ്യാസത്തിനും മികച്ച ഉദ്യോഗങ്ങൾക്കും സുഖഭോഗങ്ങൾക്കും വേണ്ടി കുഞ്ഞുങ്ങളെ വേണ്ടെന്നു തീരുമാനിച്ചു ലോകത്തിനരൂപരായി ജീവിക്കുമ്പോൾ ഓർമ്മിക്കുക; നിങ്ങളും ഇന്നിൻ്റെ ‘ഹേറോദേസു ‘മാരാണ്.

“റാമായിൽ ഒരു സ്വരം.
വലിയ കരച്ചിലും മുറവിളിയും .
റാഹേൽ സന്താനങ്ങളെക്കുറിച്ചു കരയുന്നു.
അവളെ സ്വാന്തനപ്പെടുത്തുക അസാധ്യം.
എന്തെന്നാൽ അവൾക്കു സന്താനങ്ങൾ നഷ്ടപ്പെട്ടിരിക്കുന്നു.”
(മത്തായി 2 :18 )

എല്ലാവരും ഉറങ്ങുന്ന രാത്രിയിൽ
ഉണർന്ന്
ഒറ്റയ്ക്കിരുന്ന് തേങ്ങുന്ന
അമ്മമാരുടെ മിഴിനീർ ദൈവം ശേഖരിച്ച് വയ്ക്കുന്നു.
കാരണം എല്ലാം കവർച്ച ചെയ്യപ്പെടുന്ന കാലത്തിന് ഇനിയും കൈമോശം വരാത്ത നന്മയുടെ അവസാനശേഷിപ്പാണത്.
ഹൃദയം പിളരുന്ന അമ്മയുടെ കണ്ണീർ പ്രാർത്ഥനകൾ മക്കളുടെ വഴികളിൽ
അനുഗ്രഹമായി മാറും.
ആദി മാതാവ് ഹവ്വായിൽ
നിന്നതാരംഭിക്കുന്നു.

കാൽവരി യാത്രയിൽ
ഓർശ്ലേം അമ്മമാർക്ക് ക്രിസ്തു
കൈമാറിയ ഒടുവിലത്തെ ആശംസയും മറ്റൊന്നുമായിരുന്നില്ല.
“നിങ്ങൾ കരയുക; നിങ്ങളെയും നിങ്ങളുടെ മക്കളെയും പ്രതികരയുക.”

പരിശുദ്ധ അമ്മയെപ്പോലെ
എല്ലാ അമ്മമാരുടെയും
പവിത്ര നിയോഗമാണത്.
മക്കൾക്കു വേണ്ടി ഹൃദയത്തിൽ വ്യാകുലതയുടെ വാൾ സൂക്ഷിക്കുന്നവരാകുക.

കടലോളം കണ്ണീരോടെ കർത്തൃ സന്നിധിയിൽ കരം ഉയർത്താൻ ഒരമ്മയുണ്ടാവുക എന്നതാണ്
മക്കളുടെ ഏറ്റവും വലിയ ഭാഗ്യം.

“ഈ ശിശുവിനെപ്പോലെ സ്വയം ചെറുതാകുന്നവനാണ്
സ്വർഗ്ഗരാജ്യത്തിലെ ഏറ്റവും വലിയവൻ ”

ശിശുവിന് ചരിത്രമില്ല.
അതിനാൽ തന്നെ നേട്ടങ്ങളുടെയും
നഷ്ടങ്ങളുടെയും കഥകളില്ല.
വമ്പു പറയാൻ അംഗീകാരങ്ങളൊ,
വീർപ്പുമുട്ടാൻ തിരസ്കരണങ്ങളോ ശിശുവിനില്ല.
ശിശുവിന് അപാരമായ ആശ്രയത്വമുണ്ട്.
തന്റെ നിസ്സഹായതയെക്കുറിച്ച്
കൃത്യമായ ബോധ്യമുണ്ട്.
അതിനാൽ തന്നെ ശിശുവിന്
ജീവിതത്തെക്കുറിച്ച് ഉത്ക്കണ്ഠ ഇല്ല.

അനുദിനം വലുതാകുന്ന ഈ ലോകത്ത്
ചെറുതാകാൻ നീ ഭയപ്പെടണ്ട.
ലോക സുഖങ്ങൾക്കും ജീവിത വ്യഗ്രതയ്ക്കുമിടയിൽ നഷ്ടമായ
ആദ്യ സ്നേഹത്തിന്റെ നിഷ്കളങ്കത
നീ വീണ്ടെടുക്കുക…..
അതു മാത്രം മതി………
ക്രിസ്തുവാകുന്ന ജലത്തിലും ആത്മാവിലും വീണ്ടും ജനിച്ചാൽ മതി.

നീ ശിശുവായിരുന്നാൽ ഈശോക്ക് നിന്നെ വഹിക്കാൻ എളുപ്പമാണ്.

~ Jincy Santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles