തിരുക്കുടുംബത്തിരുനാള്‍ ദിനത്തില്‍ ഫോണ്‍ മാറ്റി വയ്ക്കൂ എന്ന് മാര്‍പാപ്പാ

വത്തിക്കാന്‍ സിറ്റി: ഫോണ്‍ മാറ്റിവച്ച് കുടുംബാംഗങ്ങള്‍ പരസ്പരം ഹൃദയം തുറന്ന് സംസാരിക്കാന്‍ തിരുക്കുടുംബത്തിരുനാള്‍ ദിവസം ഫ്രാന്‍സിസ് പാപ്പായുടെ ആഹ്വാനം.

‘നിങ്ങളുടെ കുടുംബങ്ങളില്‍ എങ്ങനെയാണ് പരസ്പരം ആശയവിനിമയം നടത്തേണ്ടതെന്ന് അറിയാമോ? കൈയില്‍ സെല്‍ഫോണും പിടിച്ച് മേശയ്ക്കു ചുറ്റുമിരിക്കുന്ന കുട്ടികളെ പോലെയാണോ നിങ്ങള്‍? ആ മേശയില്‍ അവര്‍ കുര്‍ബാനയ്‌ക്കെന്നതു പോലെ നിശബ്ദരായാണ് ഇരിക്കുന്നത്. എന്നാല്‍ അവര്‍ പരസ്പരം സംസാരിക്കുന്നില്ല,’ പാപ്പാ പറഞ്ഞു.

‘കുടുംബത്തിനകത്ത്, മാതാപിതാക്കളും കുട്ടികളും മുത്തശ്ശിയും മുത്തച്ഛനും സഹോദരങ്ങളും എല്ലാവരും ഒരുമിച്ചിരുന്നത് സംസാരിക്കണം. ഇന്നത്തെ തിരുക്കുടുംബത്തിരുനാള്‍ ദിനത്തില്‍ നിങ്ങളെ ഞാന്‍ ഏല്‍പിക്കുന്ന ചുമതല ഇതാണ്.’ പരിശുദ്ധ പിതാവ് പറഞ്ഞു.

കുടുംബവിശുദ്ധിയുടെ അടിത്തറയായ, സുവിശേഷാത്മക ജീവിതത്തില്‍ തിരുക്കുടുംബമാണ് എല്ലാ കുടുംബങ്ങളുടെയും മാതൃക എന്നും പാപ്പാ പറഞ്ഞു. അവര്‍ ഒരുമിച്ചു പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകുയം പരസ്പരം ആശയവിനിമയം നടത്തുകയും ചെയ്തു, പാപ്പാ കൂട്ടിച്ചേര്‍ത്തു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles