വിശുദ്ധ ജലം കൊണ്ട് ശുദ്ധീകരണാത്മാക്കള്‍ക്ക് ആശ്വാസം ലഭിക്കുമോ?

ശുദ്ധീകരണസ്ഥലത്തില്‍ വച്ചു മാത്രമേ നമുക്കു മസ്സിലാകൂ, ആത്മാക്കള്‍ വിശുദ്ധജലത്തിനായി എത്രയും കൊതിക്കുന്നു എന്ന്. നമുക്കായി മദ്ധ്യസ്ഥത വഹിക്കാന്‍ ഒരു വന്‍നിരയുണ്ടാക്കാന്‍ നാം ആഗ്രഹിക്കുന്നുവെങ്കില്‍, ഇപ്പോള്‍ത്തന്നെ ആത്മാക്കളുടെ ആഗ്രഹം മനസ്സിലാക്കാന്‍ സാധിക്കണം. വിശുദ്ധജലഞ്ഞൊട്ടിയെ സമീപിക്കുമ്പോള്‍ നമുക്ക് അവരെ മറക്കാതിരിക്കാം. അല്പം വിശുദ്ധ ജലം തളിച്ചു കൊണ്ട് നമുക്കു തീക്ഷ്ണതയോടെ പ്രാര്‍ത്ഥിക്കാം.
‘കര്‍ത്താവേ , അങ്ങയുടെ കാരുണ്യത്താല്‍ ഈ വിശുദ്ധജലത്തുള്ളികളെ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ എണ്ണത്തിനൊത്ത് വര്‍ദ്ധിപ്പിക്കണമേ. ഈ ജലത്തിന്റെ ഈര്‍പ്പം നിലനില്‍ക്കുന്നതുവരെ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെ വേദന അനുഭവിക്കുവാന്‍ ഇടയാക്കരുതേ … ‘

ഭവനങ്ങളിലെ വിശുദ്ധ ജല പ്രധാന്യം

ഒഴിഞ്ഞ ഒരു കുപ്പി പള്ളിയില്‍ കൊണ്ടുപോയി വിശുദ്ധജലം നിറച്ചു കൊണ്ടുവന്ന് ആത്മീയവും ഭൗതികവുമായ സംരക്ഷണത്തിനായി ഉപയോഗിക്കുക , അത് എവിടെയെങ്കിലും ഒതുക്കി വയ്ക്കാനുള്ളതല്ല. മറിച്ച് ഏവര്‍ക്കും ഉപയോഗിക്കാവുന്ന വിധത്തില്‍ വയ്ക്കുക. വിശുദ്ധജലം നമ്മുടെ പാപത്തെപ്പറ്റി അനുതപിക്കാന്‍ സഹായിക്കുന്നു. ‘ഈ തീര്‍ത്ഥ ജലത്താലും തിരുരക്തത്താലും എന്റെ പാപങ്ങളെല്ലാം കഴുകിക്കളയണമേ’. എന്ന പ്രാര്‍ത്ഥന ഭക്തിപൂര്‍വം ഉരുവിട്ടുകൊണ്ടു കുരിശുവരയ്ക്കുന്നത് നിങ്ങളുടെ ആത്മാവിനെ ദൈവസന്നിധിയില്‍ നിര്‍മലമായി കാത്തുസൂക്ഷിക്കാന്‍ സഹായിക്കും.

ആപല്‍ സന്ധികളില്‍ പ്രത്യേകിച്ച് തീ, കൊടുകാറ്റ് രോഗം പോലുള്ള മറ്റു ദുരന്തങ്ങളില്‍ വിശ്വാസികള്‍ തങ്ങളുടെ മേല്‍ തീര്‍ത്ഥം തളിച്ചു പ്രാര്‍ഥിക്കാന്‍ തിരുസഭ, തീര്‍ത്ഥജലത്തിന്റെ ശക്തി പരിഗണിച്ചുകൊണ്ട് മക്കളെ ഉപദേശിക്കുന്നു. തീര്‍ത്ഥ ജലത്തിന്റെ ശക്തി അതിന്മേലുള്ള സഭയുടെ പ്രാര്‍ത്ഥന വഴിയാണു കൈവരുന്നത് സഭയുടെ പ്രാര്‍ത്ഥന എപ്പോഴും ദൈവം സന്തോഷത്തോടെ സ്വീകരിക്കുന്നു. ഓരോ ഭവനത്തിലും എപ്പോഴും ആവശ്യത്തിന് തീര്‍ത്ഥജലമുണ്ടായിരിക്കണം.

നിങ്ങളുടെ പ്രിയപ്പെട്ടവര്‍ വിദൂരത്താണോ താമസിക്കുന്നത് ?

തീര്‍ത്ഥജലം ഭക്തിയോടും വിശ്വാസത്തോടും കൂടെ തളിച്ചു പ്രാര്‍ത്ഥിച്ചാല്‍ ഈശോയുടെ തിരുഹ്യദയം നിങ്ങളുടെ പ്രിയപ്പെട്ടവരുടെയും നിങ്ങളുടെയും ആത്മീയവും ശാരീരികവുമായ അപകടങ്ങളില്‍ സംരക്ഷിച്ചു കൊള്ളും അവരെ കുറിച്ചുള്ള ഭയവും ആശങ്കയും നിങ്ങളുടെ ഹൃദയത്തെ ഭാരപ്പെടുത്തുമ്പോള്‍ തീര്‍ത്ഥജലം ഉപയോഗിച്ച് നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് സഭയുടെ പ്രാര്‍ത്ഥനയുടെ ഫലം നല്‍കുക.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles