പരിശുദ്ധ അമ്മയുടെ നാല് സവിശേഷ നാമങ്ങള്‍

ദൈവമാതാവ്:
പരിശുദ്ധ മറിയത്തെ ‘ദൈവമാതാവ്’ എന്ന് പ്രഖ്യാപിച്ചത് എഫേസോസ് കൗണ്‍സിലാണ്. എഡി 431 ലായിരുന്നു, അത്. തിയോടോക്കോസ് എന്ന ഗ്രീക്ക് വാക്കാണ് അതിനായി ഉപയോഗിച്ചത്. ഒരേ സമയം തന്നെ ദൈവവും മനുഷ്യനുമായ യേശു ക്രിസ്തുവിന്റെ മാതാവ് എന്ന നിലയിലാണ് മാതാവിനെ ദൈവമാതാവ് എന്ന് വിശേഷിപ്പിക്കുന്നത്.

കന്യാമറിയം:
മറിയത്തിന്റെ നിത്യകന്യകാത്വം ഇരണേയൂസ്സ്, അലക്‌സാണ്‍ഡ്രിയയിലെ ക്ലെമെന്റ് തുടങ്ങിയ സഭയുടെ ആദിപിതാക്കന്‍മാര്‍ പഠിപ്പിച്ചിരുന്നു. നാലാം നൂറ്റാണ്ടോടെ നിത്യകന്യക എന്ന പേര് പരക്കെ ഉപയോഗിക്കപ്പെടാന്‍ ആരംഭിച്ചു. 649 ലെ ലാറ്ററന്‍ കൗണ്‍സിലാണ് മറിയത്തിന്റെ നിത്യകന്യകാത്വം ഒരു വിശ്വാസസത്യമായി പ്രഖ്യാപിച്ചത്.

അമലോത്ഭവ മാതാവ്:
1954 ല്‍ പിയൂസ് ഒന്‍പതാമന്‍ മാര്‍പാപ്പയാണ് പരിശുദ്ധ മറിയത്തിന്റെ അമലോത്ഭവം വിശ്വാസ സത്യമായി പ്രഖ്യാപിച്ചത്. ഉത്ഭവ പാപക്കറയേല്‍ക്കാതെ പിറന്നവള്‍ എന്ന അര്‍ത്ഥത്തില്‍ മറിയം അമലോത്ഭവ മാതാവ് എന്നറിയപ്പെടാന്‍ തുടങ്ങി.

മറിയത്തിന്റെ സ്വര്‍ഗാരോപണം:
തന്റെ ഇഹലോക വാസത്തിന്റെ അന്ത്യത്തില്‍ മാതാവ് ആത്മശരീരങ്ങളോടെ സ്വര്‍ഗത്തിലേക്ക് എടുക്കപ്പെട്ടുന്ന എന്ന് പ്രഖ്യപിച്ചത് 1950 ല്‍ പിയൂസ് പന്ത്രണ്ടാമന്‍ പാപ്പായാണ്.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles