എറണാകുളം അതിരൂപതയിൽ ജൂലൈ 1 ന് നിബന്ധനകളോടെ പൊതു ദിവ്യബലികളാരംഭിക്കുന്നു

എറണാകുളം അതിരൂപതയിൽ ജൂലൈ 1 ന് നിബന്ധനകളോടെ പൊതു ദിവ്യബലികളാരംഭിക്കുവാൻ ആർച്ചുബിഷപ്പ് മാർ ആൻ്റണി കരിയിലിൻെറ സർക്കുലർ

സർക്കുലർ: 9/2020
ജൂൺ 27, 2020

മിശിഹായിൽ പ്രിയ വൈദികരേ, സമർപ്പിതരേ, സഹോദരീ സഹോദരന്മാരേ,

നിങ്ങൾക്കെല്ലാവർക്കും ആഗതമാകുന്ന ദുക്റാനാതിരുനാളിന്റെ പ്രാർത്ഥനാശംസകൾ സ്നേഹ പൂർവ്വം നേരുന്നു.

നമ്മുടെ പിതാവായ മാർ തോമാശ്ലീഹായുടെ തീവമായ വിശ്വാസം ഈ മഹാമാരിയുടെ കാലത്ത് ദൈവപരിപാലനയിൽ ശരണപ്പെട്ട് ജീവിക്കാൻ നമുക്കെല്ലാവർക്കും പ്രചോദനമേകട്ടെ.

കൊറോണാ വൈറസിന്റെ ഭീതി നമ്മെ ഉടനെ വിട്ടകലുന്ന ലക്ഷണങ്ങളൊന്നും കാണുന്നില്ല. ഈ യാഥാർത്ഥ്യത്തെ അംഗീകരിച്ചുകൊണ്ടുതന്നെ, കൃത്യമായ നിബന്ധനകളോടെ 2020 ജൂലൈ 1-ാം തീയതി മുതൽ നമ്മുടെ ദേവാലയങ്ങളിൽ അനുദിന ദിവ്യബലിയർപ്പണം ആരംഭിക്കാൻ അനുവാദം നൽകുകയാണ്.

ബലിയർപ്പണത്തിനുള്ള ക്രമീകരണങ്ങൾ അതീവശ്രദ്ധയോടെ നട ത്തേണ്ടതാണ്. പൊതുവായും പ്രാദേശികമായും സർക്കാർ നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ ശ്രദ്ധിക്കണം.

നമ്മുടെ അതിരൂപതയിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് താഴെ പറയുന്ന നിർദ്ദേശങ്ങൾ എല്ലാവരും പാലിക്കേണ്ടതാണ്.

കാർമ്മികനും ശുശ്രൂഷികളും ഗായകരും ഉൾപ്പെടെ പരമാവധി 25 പേർ മാത്രമെ അനുദിന ദിവ്യബലി അർപ്പണത്തിൽ പങ്കെടുക്കാവൂ.
വിവാഹത്തിനും മനസമ്മതത്തിനും പരമാവധി 50 പേർക്കും മൃതസംസ്കാരശുശ്രൂഷയിൽ 20 പേർക്കും പങ്കെടുക്കാവുന്നതാണ്. മറ്റെല്ലാ തിരുക്കർമ്മങ്ങൾക്കും 25 പേർ മാത്രമെ പാടുള്ളു.
ആരാധനാലയത്തിൽ എത്തുന്നവർ മാസ്ക് ധരിച്ചിരിക്കണം.
ഒരോ ദിവസവും തിരുക്കർമ്മങ്ങളിൽ പങ്കെടുക്കുന്നവരുടെ പേര്, സ്ഥലം, ഫോൺനമ്പർ എന്നിവ ഒരു രജിസ്റ്റർ ബുക്കിൽ കൃത്യമായി എഴുതി സൂക്ഷിക്കേണ്ടതാണ്. ആരോഗ്യ പ്രവർത്തകരോ, പോലീസോ, മറ്റ് അധികാരികളോ ആവശ്യപ്പെട്ടാൽ ഉടനെ നൽകാൻ സാധിക്കുന്നവിധം ഈ രജിസ്റ്റർ വികാരിയച്ചന്റെ ഓഫീസിൽ സൂക്ഷിച്ചിരിക്കണം.
വ്യക്തികൾ തമ്മിൽ ആറ് അടി അകലം പാലിക്കത്തക്കവിധമായിരിക്കണം ദേവാലയത്തിലെ ഇരിപ്പിടങ്ങൾ ക്രമീകരിക്കേണ്ടത്.
10 വയസിന് താഴെയുള്ളവരും 65 വയസിന് മുകളിലുള്ളവരും രോഗികളും ഗർഭിണികളും പൊതുപരിപാടികളിലൊന്നും പങ്കെടുക്കാൻ പാടില്ല എന്ന സർക്കാർ നിർദ്ദേശം കൃത്യ മായി പാലിക്കണം.
തിരുക്കർമ്മങ്ങൾക്കു മുൻപും ശേഷവും കാർമ്മികൻ ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച് കരങ്ങൾ ശുദ്ധമാക്കേണ്ടതാണ്. സോപ്പ് ഉപയോഗിച്ച് ശുദ്ധജലത്തിൽ കരങ്ങൾ കഴുകി യാലും മതിയാകും.
കഴിയുന്നത് അകന്നുനിന്ന് കൈകൾ നിവർത്തിപ്പിടിച്ച് ഉള്ളംകൈയ്യിൽ വിശുദ്ധ കുർബാന സ്വീകരിക്കേണ്ടതാണ്.
കൂടുതൽ ആളുകൾക്ക് പങ്കെടുക്കുന്നതിനായി കുർബാനയുടെ എണ്ണം കൂട്ടുന്നതിന് തടസ്സമില്ല.
ഹോട്ട് സ്പോട്ട് കണ്ടയിന്റ് മെന്റ് സോൺ ആയി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള സ്ഥലങ്ങളിൽ സർക്കാരിന്റെ നിബന്ധനകൾ കർശനമായി പാലിക്കണം.
ഇടവകാതിർത്തിക്കുള്ളിൽ രോഗവ്യാപനസാധ്യത കൂടുതലാണെന്ന് ഇടവക വികാരിക്ക് ബോധ്യമാവുകയാണെങ്കിൽ, അതിരൂപതാ കച്ചേരിയിൽ നിന്ന് അനുവാദം വാങ്ങി, നിശ്ചിത ദിവസങ്ങളിലേയ്ക്ക് പള്ളി അടച്ചിടാവുന്നതാണ്.
ഇടവകകളിൽ വികാരിയച്ചന്മാർ അർപ്പിക്കുന്ന കുർബാനയുടെ ലൈവ് സ്ട്രീമിങ് നടത്തുകയാണെങ്കിൽ പള്ളിയിൽ വരാൻ സാധിക്കാത്ത ആ ഇടവകയിലുള്ള വിശ്വാസികൾക്ക് തങ്ങളുടെ പള്ളിയിലെ കുർബാനയിൽത്തന്നെ ഓൺലൈനായി പങ്കെടുക്കാൻ സാധിക്കും.
ഓൺലൈൻ കുർബാന ആർച്ച്ബിഷപ്പ്സ് ഹൗസിൽ നിന്നും എല്ലാ ദിവസവും രാവിലെ 6.30-ന് ഉണ്ടായിരിക്കും. ഞായറാഴ്ച രാവിലെ 6.30-നും 8.30-നും വി. കുർബാന ഉണ്ടായിരിക്കും. അതിരൂപതാ കച്ചേരിയിൽനിന്നും ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ മേല്പറഞ്ഞ നിർദ്ദേശ ങ്ങൾ ഇടവകകളിൽ പാലിക്കേണ്ടതാണ്.

ആർച്ചുബിഷപ്പ് ആന്റണി കരിയിൽ
മെത്രാപ്പോലീത്തൻ വികാരി എറണാകുളം-അങ്കമാലി അതിരൂപത

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles