വി. കുര്‍ബാന ബൈബിളില്‍ അധിഷ്ഠിതം

ബ്ര. ചെറിയാന്‍ സാമുവല്‍
(എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ – യൂറോപ്പ് മരിയന്‍ ടൈംസ് വേള്‍ഡ് & മരിയന്‍ ടിവി)

 

വി. കുര്‍ബാന കത്തോലിക്കരുടെ ഏറ്റവും വലതും പ്രധാനപ്പെട്ടതുമായ പ്രാര്‍ത്ഥനയാണ്. വി. കുര്‍ബാനയില്‍ ഉപയോഗിക്കപ്പെടുന്ന പ്രാര്‍ത്ഥനകളുടെ ബൈബിള്‍ സന്ദര്‍ഭങ്ങള്‍ ഇതാ:

1. കുര്‍ബാന ആരംഭിക്കുമ്പോള്‍ ചൊല്ലുന്ന, പാപപ്പൊറുതി അപേക്ഷിക്കുന്ന മനസ്താപത്തിന്റെ ജപം ലേവായരുടെ പുസ്തകത്തില്‍ 5 ാം അധ്യായം 5 ാം വാക്യത്തില്‍ നിന്നു സ്വീകരിച്ചിട്ടുള്ളതാണ്.

2. ഞായറാഴ്ചകളും വിശേഷ അവസരങ്ങളിലും ചൊല്ലുന്ന അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം എന്ന പ്രാര്‍ത്ഥന യേശു ജനിച്ച വിവരം ഇടയന്മാരെ അറിയിക്കുന്ന മാലാഖമാരുടെ ഗീതമാണ്.

3. തിരുവചനം വായിക്കുന്നതിന് മുമ്പായി ചൊല്ലുന്ന ഹല്ലേല്ലൂയ എന്ന ഉദ്‌ഘോഷത്തിന്റെ ഉറവിടം സങ്കീര്‍ത്തനമാണ്.

4. സുവിശേഷം വായിക്കുമ്പോള്‍ എഴുന്നേറ്റ് നില്ക്കുന്നത്. യേശു സുവിശേഷത്തില്‍ യേശു വി. ഗ്രന്ഥം വായിക്കുന്നതിനായി എഴുന്നേറ്റ് നില്ക്കുന്നതായി നാം വായിക്കുന്നു.

5. കുര്‍ബാന മധ്യേ പുരോഹിതന്‍ കൈ കഴുകുന്നത്. യഹൂദപുരോഹിതന്മാര്‍ ബലിയര്‍പ്പിക്കുന്നതിന് മുമ്പായി കൈകള്‍ കഴുകിയിരുന്നതായി ബൈബിളില്‍ പറയുന്നുണ്ട്.

6. വി. കുര്‍ബാനയുടെ സ്ഥാപനം. തന്റെ മരണത്തിന് മുമ്പായി യേശു ക്രിസ്തു അപ്പം മുറിച്ച് ശിഷ്യന്മാര്‍ക്ക് കൊടുക്കുന്നത് സുവിശേഷത്തില്‍ വിശദമായി വിവരിക്കുന്നുണ്ട്. അതു പോലെ വീഞ്ഞും. അതേ വചനങ്ങള്‍ തന്നെയാണ് ഇന്നും പുരോഹിതന്‍ കുര്‍ബാനയില്‍ ഉച്ചരിക്കുന്നത്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles