ബൈബിളിന്റെ ചരിത്രത്തെപ്പറ്റി നമുക്ക് അറിയേണ്ടേ?

ബ്രദര്‍ ഡൊമിനിക് പി.ഡി.
ചീഫ് എഡിറ്റര്‍,
ഫിലാഡല്‍ഫിയ, യു.എസ്.എ.

(ബൈബിള്‍ ചരിത്രം – 1/3)

 

ബൈബിള്‍ ചരിത്രം
9000 ബിസി മുതല്‍ വിശുദ്ധ നാട്ടില്‍ മനുഷ്യവാസം ഉണ്ടായിരുന്നു എന്ന് പുരാവസ്തു ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ ബൈബിളിന്റെ ലിഖിതരൂപത്തിലുള്ള ചരിത്രം ആരംഭിക്കുന്നത് മെസപ്പൊട്ടേമിയയിലെ ഊറില്‍ നിന്ന് 1800 – 1750 ബിസി യില്‍ അബ്രഹാം ഇവിടെ എത്തിയതിന് ശേഷമാണ്.

1500 700 ബിസി
ഈ കാലഘട്ടം വരെ വാമൊഴി ആയിട്ടാണ് വി. ഗ്രന്ഥം തലമുറക ളിലൂടെ കൈമാറ്റം ചെയ്യപ്പെട്ടിരുന്നത്. 700 ബിസി വരെയുള്ള കാലയളവില്‍ ഭൂരിഭാഗം ഗ്രന്ഥങ്ങളും ലിഖിതരൂപത്തിലാവുകയും അതിനോട് പുതിയ പുസ്തകങ്ങള്‍ ചേരുകയും ചെയ്തു. മോശയുടെ കാലത്ത് (1300 1200 ബിസി) ആദ്യത്തെ അഞ്ച് ഗ്രന്ഥങ്ങള്‍ മോശ രചിച്ചതായി കരുതപ്പെടുന്നു . പത്തു കല്പനകള്‍ രേഖപ്പെടുത്തിയ കല്‍ഫലകം മോശയ്ക്ക് സീനായ് മലയില്‍ വച്ച് നല്‍കപ്പെട്ടു. പിന്നീട് ഈ പേടകം ഉടമ്പടി പേടകത്തിനുള്ളില്‍ സൂക്ഷിക്കപ്പെട്ടു.

587 538 ബിസി
ബാബിലോണ്‍ രാജാവായ നെബുക്കദ്നേസര്‍ യൂദയായെ തോല്‍പിച്ച് സെദക്കിയാ രാജാവിനെയും പ്രജകളെയും തടവുകാരായി കൊണ്ടു പോകുന്നു. ഈ തടവുകാലത്താണ് യഹൂദര്‍ ശ്രദ്ധാപൂര്‍വം പഴയ നിയമം രേഖപ്പെടുത്തിയതും ക്രമപ്പെടുത്തിയതും.

300 – 200 ബിസി കാലഘട്ടത്തില്‍ ഹെബ്രായ ഭാഷയിലുണ്ടായിരുന്ന ബൈബിള്‍ ഗ്രീക്ക് ഭാഷയിലേക്ക് പരിഭാഷ ചെയ്യപ്പെട്ടു. (ഈജിപ്തിലെ രാജാവായിരുന്ന ടോളമി 285 – 245 ബിസി കാലഘട്ടത്തില്‍ ഹീബ്രൂ, ഗ്രീക്ക് പണ്ഡിതന്‍മാരെ ബൈബിള്‍ ഗ്രീക്ക് ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യാനായി അലക്സാണ്‍ഡ്രിയയിലേക്ക് ക്ഷണിച്ചു വരുത്തി എന്ന് ഒരു ഐതിഹ്യമുണ്ട്).

പഴയനിയമം
ബൈബിളിന്റെ ഗ്രീക്ക് പരിഭാഷ സെപ്ത്വാജിന്ത് എന്നാണ് അറിയപ്പെട്ടിരുന്നത്. 100 ബിസിക്കും 70 ഏഡിക്കും ഇടയിലുള്ള കാലയളവില്‍ യഹൂദര്‍ ഗ്രീക്ക് ബൈബിളും ഹീബ്രൂ ബൈബിളും ഉപയോഗിച്ചിരുന്നു. ആദിമ ക്രൈസ്തവര്‍ ഗ്രീക്ക് ഭാഷയിലുള്ള സെപ്ത്വാജിന്താണ് ഉപയോഗിച്ചിരുന്നത്. ക്രിസ്ത്യാനികള്‍ ഉപയോഗിച്ചിരുന്നതായതു കൊണ്ട് യഹുദര്‍ 70 ഏഡിയില്‍ സെപ്ത്വാജിന്ത് ഉപയോഗിക്കുന്നത് നിറുത്തി. അവര്‍ വ്യത്യസ്ഥമായൊരു സെപ്ത്വാജിന്ത് തയ്യാറാക്കി. അതേ സമയം ക്രിസ്ത്യാനികള്‍ സെപ്ത്വാജിന്ത് തന്നെ ഉപയോഗിച്ചു. പഞ്ചഗ്രന്ഥി, ചരിത്രപരമായ ഗ്രന്ഥങ്ങള്‍, ജ്ഞാനത്തിന്റെ പുസ്തകങ്ങള്‍, പ്രവാചകന്മാര്‍ എന്നിവ അതില്‍ അടങ്ങിയിരുന്നു.

ആദ്യത്തെ ഗ്രീക്ക് പരിഭാഷയിലുണ്ടായിരുന്ന പല ഗ്രന്ഥങ്ങളും യഹൂദര്‍ തങ്ങളുടെ സെപ്ത്വാജിന്തില്‍ നിന്ന് ഒഴിവാക്കി. തോബിത്ത്, യൂദിത്ത്, 1 & 2 മക്കബായര്‍, ജ്ഞാനം, പ്രഭാഷകന്‍, ബാറൂക്ക് എന്നിവയാണവ. 70 ഏഡിയില്‍ ജെറുസലേം ദേവാലയത്തിന്റെ പതനത്തിനു ശേഷം യഹൂദരെ ഏകീകരിക്കുവാന്‍ വേണ്ടി യഹൂദമതം ബൈബിളിലേക്ക് തിരിയുകയും തങ്ങളുടെ സ്വന്തമായൊരു പട്ടിക തയ്യാറാക്കുകയും ചെയ്തു. അതേ സമയം യഹൂദരുടേതില്‍ നിന്ന് വ്യത്യസ്ഥമായി ക്രിസ്ത്യാനികളും ത  ങ്ങളുടെ ബൈബിള്‍ പട്ടിക തയ്യാറാക്കി.

(തുടരും)


മരിയന്‍ ടൈംസിലെ ഇന്നത്തെ മറ്റ് അപ്‌ഡേറ്റുകൾ ഈ ലേഖനത്തിനു താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles