ഹിന്ദി ഏക ഭാഷാവാദം അംഗീകരിക്കാനാവില്ലെന്ന് ജാ​​ഗ്ര​​താ​​സ​​മി​​തി

ച​​ങ്ങ​​നാ​​ശേ​​രി: സ​​മീ​​പ​​കാ​​ല​​ത്ത് ഉ​​യ​​ർ​​ന്നി​രി​​ക്കു​​ന്ന ഒ​​രു രാ​​ജ്യം ഒ​​രു ഭാ​​ഷ എ​​ന്ന ആ​​ശ​​യം അം​​ഗീ​​ക​​രി​​ക്കാ​​നാ​​വി​​ല്ലെ​​ന്നും ഇ​​തി​​നു പി​​ന്നി​​ൽ നി​​ഷി​​പ്ത രാ​​ഷ്‌​ട്രീ​​യ താ​​ൽ​​പ​​ര്യ​​ങ്ങ​​ൾ ഉ​​ണ്ടെ​​ന്നും ഇ​തു ദേ​​ശ​​വി​​രു​​ദ്ധ​​മാ​​ണെ​​ന്നും ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത പ​​ബ്ലി​​ക് റി​​ലേ​​ഷ​​ൻ​​സ് ജാ​​ഗ്ര​​താ​​സ​​മി​​തി.

വി​​വി​​ധ ഭാ​​ഷ​​ക​​ളെ​​യും സം​​സ്കാ​​ര​​ങ്ങ​​ളെ​​യും ഉ​​ൾ​​ക്കൊ​​ള്ളു​​ന്ന​​താ​​ണ് ഭാ​​ര​​തം. നാ​​നാ​​ത്വ​​ത്തി​​ലെ ഏ​​ക​​ത്വ​​മാ​​ണ് ഇ​​ന്ത്യ​​യു​​ടെ സൗ​​ന്ദ​​ര്യം. ഭാ​​ര​​ത സം​​സ്കാ​​ര​​ത്തി​​ന്‍റെ​​യും ഇ​​ന്ത്യ​​ൻ ഭ​​ര​​ണ​​ഘ​​ട​​ന​​യു​​ടെ​​യും അ​​ന്തഃ​സ​​ത്ത ബ​​ഹു​​സ്വ​​ര​​ത​​യാ​​ണെ​​ന്നും സ​​മി​​തി വി​​ല​​യി​​രു​​ത്തി.

ഒ​​രു ഭാ​​ഷാ ഒ​​രു മ​​തം ഒ​​രു സം​​സ്കാ​​രം എ​​ന്ന​​ത് ഇ​​ന്ത്യ​​യ്ക്ക് അ​​ന്യ​​മാ​​ണ്. ഇ​​ത്ത​​രം ചി​​ന്താ​​ഗ​​തി​​ക​​ൾ രാ​​ജ്യ​​ത്ത് അ​​ന്തഃ​​ഛിദ്ര​​വും അ​​സ​​മാ​​ധാ​​ന​​വും സൃ​​ഷ്‌​ടി​​ക്കും. ഭ​​ര​​ണ​​ത്തി​​ന്‍റെ പി​​ൻ​​ബ​​ല​​ത്തി​​ൽ സ​​ങ്കു​​ചി​​ത താ​​ത്പ​​ര്യ​​ങ്ങ​​ളോ​​ടെ ഉ​​ത്ത​​ര​​വാ​​ദി​​ത്ത​​പ്പെ​​ട്ട​​വ​​ർ ഇ​​ത്ത​​രം നി​​ല​​പാ​ടെ​​ടു​​ക്കു​​ന്ന​​തു നി​​ർ​​ഭാ​​ഗ്യ​​ക​​ര​​മാ​​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ പ്ര​​ധാ​​ന​​മ​​ന്ത്രി നി​​ല​​പാ​​ടു വ്യ​​ക്ത​​മാ​​ക്ക​​ണ​​മെ​​ന്നും പി​​ആ​​ർ​​ഒ അ​​ഡ്വ. ജോ​​ജി ചി​​റ​​യി​​ൽ, ജാ​​ഗ്ര​​താ​​സ​​മി​​തി കോ​ഒാഡി​​നേ​​റ്റ​​ർ ഫാ. ​​ആ​​ന്‍റ​​ണി ത​​ല​​ച്ചെ​​ല്ലൂ​​ർ എ​​ന്നി​​വ​​ർ കേ​​ന്ദ്ര ഗ​​വ​​ണ്‍​മെ​​ന്‍റി​​നോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles