ഫ്രാന്‍സിസ് പാപ്പായ്ക്ക് ഇന്ന് 83 ാം പിറന്നാള്‍

ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് പാപ്പായ്ക്ക് ഇന്ന് 83 ാം പിറന്നാള്‍!

1936 ഡിംസംബര്‍ 17 ന് ബ്യുവനോസ് ഐറിസിന് സമീപത്തുള്ള ഫ്‌ളോറസിലാണ് ജോര്‍ജ് മരിയോ ബെര്‍ഗോളിയോ ജനിച്ചത്. മരിയോ ജോസ് ബെര്‍ഗോളിയോയുടെ മക്കളില്‍ മൂത്തവനായിട്ടായിരുന്നു ജോര്‍ജിന്റെ ജനനം. റെജീന സിവോരി ആയിരുന്നു മാതാവ്. ബെനിറ്റോ മുസ്സോളിനിയുടെ കിരാതഭരണ കാലത്ത് ഇറ്റലി വിട്ടു പോയവരായിരുന്നു മരിയോ ജോസിന്റെ കുടുംബം.

ഒരു കുമ്പസാരമാണ് ജോര്‍ജിന്റെ ജീവിതത്തില്‍ പ്രചോദനമായത്. 1958 മാര്‍ച്ച് 11 ന് അദ്ദേഹം ഈശോ സഭാ സെമിനാരിയില്‍ ചേര്‍ന്നു. 1969 ഡിസംബര്‍ 13ാം തീയതി അദ്ദേഹം വൈദികനായി അഭിഷിക്തനായി.

1993 ല്‍ ബുവനോസ് ഐറിസിലെ സഹായമെത്രാനായും അതേ വര്‍ഷം ജൂണ്‍ 22 ല്‍ ഔക്കയിലെ സ്ഥാനിക മെത്രാനായും അദ്ദേഹം നിയമിതനായി. 2001 ഫെബ്രുവരി 21 ന് അദ്ദേഹം കര്‍ദനാളായി ഉയര്‍ത്തപ്പെട്ടു. ദൈവനിയോഗം പോലെ 2013 മാര്‍ച്ച് 13 ന് 76 ാം വയസ്സില്‍ ഫ്രാന്‍സിസ് പാപ്പാ എന്ന പേര് സ്വീകരിച്ച് അദ്ദേഹം ആഗോള കത്തോലിക്കാ സഭയുടെ തലവനായി.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles