മഹാന്മാര്‍ എന്ന് വിളിക്കപ്പെട്ട മാര്‍പാപ്പാമാര്‍

ചരിത്രത്തില്‍ മഹാത്മാക്കളായിരുന്ന വ്യക്തികളെക്കുറിച്ച് നാം വായിക്കാറുണ്ട്. ഗാന്ധിയും, മദര്‍ തെരേസയുമൊക്കെ കഴിഞ്ഞ നൂറ്റാണ്ടിലെ മഹത്ജന്മങ്ങളായിരുന്നു. അങ്ങനെയുള്ള ചിലരില്‍, അവരുടെ പേരിനൊപ്പം ഗ്രെയ്റ്റ് അല്ലെങ്കില്‍ മഹാത്മാവ് എന്ന് ചേര്‍ത്ത് പറയുന്നത് സാധാരണമാണ്. സഭാ ചരിത്രത്തിലും മഹാ ത്മാക്കളായ മാര്‍പ്പാപ്പമാര്‍ ഉണ്ടായിരുന്നു. എന്നാല്‍ പേരിനൊപ്പം ഗ്രെയ്റ്റ് എന്ന പദവി ലഭിച്ചവര്‍ മൂന്നു പേര്‍ മാത്രം. അതും ആദിമകാലങ്ങളില്‍.

 

വി. ഗ്രിഗറി ദി ഗ്രെയ്റ്റ്
ആറാം നൂറ്റാണ്ടിന്റെ അവസാനവും ഏഴാം നൂറ്റാണ്ടി ന്റെ തുടക്കവും സഭാപാലകനായിരുന്ന മാര്‍പാപ്പയാണ് വി. ഗ്രിഗറി ദി ഗ്രെയ്റ്റ്. പ്രാര്‍ത്ഥനാ ക്രമത്തില്‍ ഒട്ടേറെ നവീകരണങ്ങള്‍ അദ്ദേഹം നടപ്പാക്കിയിട്ടുണ്ട്. പില്‍കാലത്ത് അദ്ദേഹത്തോടുള്ള ആദര സൂചകമായാണ് ഗ്രിഗോറിയന്‍ ഗീതങ്ങള്‍ എന്ന പേര് ഇടുന്നത്. വിഗ്രഹാരാധനയില്‍ കഴിഞ്ഞിരുന്ന റോമിലെ ജനങ്ങളെ ക്രിസ്തീയ വിശ്വാസത്തിലേക്ക് കൊണ്ടുവരാന്‍ യത്‌നിച്ചത് അദ്ദേഹമായിരുന്നു. പില്‍കാലത്ത് വന്ന മറ്റു പാപ്പാമാരെ അപേക്ഷിച്ച് അദ്ദേഹത്തിന്റെ എഴുത്തിനും വാക്കുകള്‍ക്കും ഒട്ടേറെ ജനങ്ങളെ സ്വാധീനിക്കാന്‍ സാധിച്ചിരുന്നു. തൊഴിലഭ്യസന മാതൃകകള്‍ വിദ്യാലയങ്ങളില്‍ നിന്ന് എടുത്തുകളഞ്ഞ് പരിഷ്‌കാരരീതികള്‍ കൊണ്ടുവന്നത് അദ്ദേഹമാണ്. അതിനാല്‍ ആധുനിക വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ദീര്‍ഘവീക്ഷകനെന്നും അദ്ദേഹം അറിയപെടുന്നുണ്ട്. തിരുസഭയിലെ പണ്ഡിതനായിരുന്ന അദ്ദേഹത്തിന്റെ മരണശേഷം വിശുദ്ധ നടപടികള്‍ക്കു വേണ്ടി എല്ലായിടത്തും നിന്നും ഒരു പോലെ അംഗീകാരം ലഭിച്ചിരുന്നു. കൂടാതെ സംഗീതജ്ഞര്‍, ഗായകര്‍, വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍ എന്നിവരുടെ മധ്യസ്ഥനായും അദ്ദേഹം നിലകൊള്ളുന്നു.

 

വി. നിക്കോളാസ് ദി ഗ്രെയ്റ്റ്
ഒമ്പതാം നൂറ്റാണ്ടിലാണ് വി. നിക്കോളാസ് ദി ഗ്രെയ്റ്റിന്റെ കാലഘട്ടം. വിവാഹമോചനനിയമങ്ങള്‍ക്കെതിരെ ഫ്രാന്‍സിലെ രാജാവിന്റെ പട്ടാളത്തോട് സ്വജീവിതം നഷ്ടപ്പെടുത്താന്‍ വരെ തയാറായ മാര്‍പാപ്പയായിരുന്നു അദ്ദേഹം. പാപ്പായുടെ അധികാരവും സ്വാധീനവും തമ്മില്‍ ഏകീകരിക്കുകയും, ക്രിസ്ത്യന്‍ കാഴ്ചപ്പാടുകളുള്ള പാശ്ചാത്യ രാജ്യങ്ങളില്‍ നിയന്ത്രണം ചെലുത്താനും അദ്ദേഹം പരിശ്രമിച്ചു. ലോകത്തിലെ മുഴുവന്‍ ക്രിസ്തീയ വിശ്വാസികളും പാപ്പായുടെ സ്വാധീനത്തില്‍, മൂല്യത്തിലും വിശ്വാസത്തിലും കടന്നു വരണമെന്നുള്ള തീരുമാനമെടുത്തതും അദ്ദേഹമായിരുന്നു.

 

വി. ലിയോ ദി ഗ്രെയ്റ്റ്
വി. ലിയോ ദി ഗ്രേറ്റാണ് ഏറ്റവും ആദ്യം മഹാത്മാവ് എന്ന വിശേഷണത്തിന് അര്‍ഹനാകുന്നത്. റോമിന്റെ പതനശേഷമുള്ള ക്രമക്കേടുകളുടെ കാലഘട്ടമായിരുന്ന അഞ്ചാം നൂറ്റാണ്ടിലാണ് അദ്ദേഹം മാര്‍പാപ്പയാകുന്നത്. പാരമ്പര്യത്തിനെതിരെ ശക്തമായ തീരുമാനങ്ങള്‍ എടുത്തയാളാണ് അദ്ദേഹം. കൂടാതെ പോപ്പിന്റെ അധികാരത്തിനുവേണ്ടിയും, ആറ്റില ഹ്യൂനിന്റെ പട്ടാളം റോം കൈയ്യടക്കുന്നതിനെതിരെയും ചെറുത്തുനിന്ന അദ്ദേഹത്തെ ധീരനായ മാര്‍പ്പാപ്പായി കണക്കാക്കുന്നു. സഭയിലെ പണ്ഡിതനായ അദ്ദേഹമാണ് ടോം ഓഫ് ലിയോ എന്ന നിരവധി ചര്‍ച്ചാവിഷയമായ ദൈവശാസ്ത്ര ഗ്രന്ഥം പ്രസിദ്ധീകരിക്കുന്നത്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles