ഗ്രഹാം സ്റ്റെയിംസ് വധം: പിടികിട്ടാപ്പുള്ളി 20 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

മയൂര്‍ബഞ്ജ്: ഒറീസയില്‍ കുഷ്ഠരോഗികള്‍ക്കിടയില്‍ സേവനം ചെയ്തിരുന്ന ക്രിസ്ത്യന്‍ മിഷണറി ഗ്രഹാം സ്‌റ്റെയിന്‍സിനെയും മക്കളെയും ചുട്ടു കൊന്ന കേസില്‍ ഒളിവിലായിരുന്ന പ്രതിയെ 20 വര്‍ഷത്തിന് ശേഷം അറസ്റ്റ് ചെയ്തു. ബുദ്ധദേവ് നായക്കാണ് സെപ്തംബര്‍ 19 ന് നിച്ഛിതപൂര്‍ ഗ്രാമത്തില്‍ നിന്ന് അറസ്റ്റിലായത്.

ഇവഞ്ചേലിക്കല്‍ സഭാ മിഷണറിയായിരുന്ന സ്റ്റെയിന്‍സ്ും മക്കളായ ഫിലിപ്പ്, തിമോത്തി എന്നിവരും 1999 ജനുവരി 22 ന് ജീപ്പില്‍ സഞ്ചരിക്കവെ ഹിന്ദു മതതീവ്രവാദികളുടെ ആക്രമണത്തിനിരയായി കൊല്ലപ്പെടുകയായിരുന്നു.

കൊലക്കേസിലെ മുഖ്യസൂത്രധാരനായ ധാരാ സിംഗിന്റെ അടുത്ത കൂട്ടാളിയാണ് നായക്ക്. ജീവപര്യന്തം തടവില്‍ ശിക്ഷിക്കപ്പെട്ട് ധാരാ സിംഗ് ഇപ്പോള്‍ തക്കുര്‍മുണ്‍ഡാ ജയിലിലാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles