നമ്മെ കുറിച്ചുള്ള ദൈവിക പദ്ധതിയുടെ വെളിപാടാണ് സുവിശേഷം: ഫ്രാൻസിസ് പാപ്പാ

വത്തിക്കാൻ സിറ്റി: സുവിശേഷം എന്ന് പറയുന്നത് മനോഹരമായ ഒരു കഥ മാത്രമല്ല, ഈ ലോകത്തിന് വേണ്ടിയുള്ള ദൈവിക പദ്ധതിയുടെ വെളിപാടാണെന്നും വിശുദ്ധിയിലേക്കുള്ള വിളിയാണെന്നും ഫ്രാൻസിസ് പാപ്പാ.

യോഹന്നാന്റെ സുവിശേഷം ആദ്യ അധ്യായം വ്യക്തമാക്കുന്നത് ക്രിസ്തുവിന്റെ സുവിശേഷം ഒരു യക്ഷിക്കഥയോ മിത്തോ പ്രചോദനാത്മകമായ ഒരു കഥയോ അല്ല ദൈവത്തിന്റെ പദ്ധതിയുടെ വെളിപ്പെടുത്തലാണ് എന്നാണ്. ലോകത്തെയും മനുഷ്യനെയും കുറിച്ചുള്ള ദൈവിക പദ്ധതിയുടെ വെളിപാടാണ് സുവിശേഷങ്ങൾ, പാപ്പാ പറഞ്ഞു.

‘ക്രിസ്മസിന്റെ അർത്ഥം ഇതാണ്. നമ്മുടെ അടുത്തേക്ക് കർത്താവ് വീണ്ടും വീണ്ടും വരുന്നുണ്ടെങ്കിൽ, നമുക്ക് അവിടുത്തെ വചനം എന്ന ഉപഹാരം നൽകുന്നുണ്ടെങ്കിൽ, അത് നമ്മൾ അവിടുത്തെ വിളിയോട് പ്രത്യുത്തരിച്ച് വിശുദ്ധരായി തീരുവാൻ വേണ്ടിയാണ്’ പാപ്പാ പറഞ്ഞു.

വിശുദ്ധി എന്നത് ദൈവവുമായുള്ള അടുപ്പത്തിൽ നിലനിൽക്കുക എന്നതാണ്. ദൈവകൃപയുടെ സമ്മാനമായി വിശുദ്ധിയെ സ്വീകരിക്കുന്ന ഏവരും അത് മറ്റുള്ളവരുമായി പങ്കുവയ്ക്കും, പാപ്പാ പറഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles