ദൈവം ഉള്ളിലുണ്ടെങ്കിൽ സൗഖ്യം ഉറപ്പ്!

വചനം
മറിയത്തിന്റെ അഭിവാദനം കേട്ടപ്പോള്‍  എലിസബത്തിന്റെ ഉദരത്തില് ശിശു കുതിച്ചു ചാടി. എലിസബത്ത്‌ പരിശുദ്‌ധാത്‌മാവു നിറഞ്ഞവളായി. അവൾ  ഉദ്‌ഘോഷിച്ചു: നീ സ്‌ത്രീകളില് അനുഗൃഹീതയാണ്‌. നിന്റെ ഉദരഫലവും അനുഗൃഹീതം. ലൂക്കാ 1 : 42- 42
വിചിന്തനം
മറിയത്തിൻ്റെ അഭിവാദനം കേട്ടപ്പോൾ എലിസബത്തിൻ്റെ ഉദരത്തിൽ സ്നാപകൻ കുതിച്ചു ചാടി എന്നു തിരുവചനം സാക്ഷ്യപ്പെടുത്തുന്നു. ദൈവ പുത്രനെ ഉദരത്തിൽ വഹിച്ചുകൊണ്ടുള്ള മറിയത്തിൻ്റെ
എലിസബത്തുമായുള്ള സമാഗമത്തിൽ യഥാർത്ഥ സന്തോഷം പിറവി എടുക്കുന്നു. അതിൻ്റെ അടയാളമാണ് എലിസബത്തിൻ്റെ ഉദരത്തിലെ ശിശുവിൻ്റെ കുതിച്ചു ചാട്ടം.
ദൈവം ഉള്ളിലുള്ളപ്പോൾ ഒരു വ്യക്തിയിൽ നിന്നു ഉറവപൊട്ടുന്ന സന്തോഷത്തിനു അനേകർക്കു സൗഖ്യവും ശാന്തിയും നൽകാൻ കഴിയും. ഉള്ളിലനുഭവിക്കുന്ന ദൈവത്തെ ചുറ്റുമുള്ളവർക്കും പകർന്നു കൊടുക്കേണ്ട പുണ്യകാലമാണ് ആഗമനകാലം അതിനാൽ സങ്കീർത്തകനെപ്പോലെ നമുക്കും പ്രാർത്ഥിക്കാം : അങ്ങയുടെ രക്‌ഷയുടെ സന്തോഷം എനിക്കു വീണ്ടും തരണമേ! ഒരുക്കമുള്ള ഹൃദയം നല്കി
എന്നെ താങ്ങണമേ! (സങ്കീര്ത്തനങ്ങള് 51 : 12 ).
പ്രാർത്ഥന
സ്വർഗ്ഗീയ പിതാവേ, ആഗമന കാലം ക്രിസ്തുമസ് പ്രഭാതത്തിലെ സന്തോഷം ഞങ്ങൾക്കു മുൻകൂട്ടി നൽകുന്നുവല്ലോ. ക്രിസ്തുമസ് പ്രഭാതത്തിൽ ഞങ്ങൾ അനുഭവിക്കാൻ പോകുന്ന രക്‌ഷയുടെ സന്തോഷം ഒരു വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന അനുഭവമായി മാറ്റണമേ. ക്രിസ്തുമസ് സന്തോഷം വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന ആഘോഷമാക്കാൻ ഞങ്ങളുടെ ഹൃദയവും മനസ്സും നീ ഒരുക്കണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും. ആമ്മേൻ.
സുകൃതജപം

ഉണ്ണീശോയെ, എൻ്റെ ഹൃദയത്തിൻ്റെ സന്തോഷമാകണമേ,


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles