കുഞ്ഞുങ്ങള്‍ മരിക്കുമെന്ന് ഡോക്ടര്‍ പറഞ്ഞു. പക്ഷേ ദൈവം അവര്‍ക്ക് ജീവനേകി!

ഇത് സാറാ മിഷ്‌ലെറുടെ ജീവിതകഥയാണ്. അവരുടെ ഇരട്ട ക്കുട്ടികള്‍ ഗര്‍ഭത്തിലായിരുന്നപ്പോള്‍ ഡോക്ടര്‍ പറഞ്ഞ വാക്കുകള്‍ സാറാ മിഷ്‌ലെറുടെ ഹൃദയം പിളരാന്‍ തക്ക രൂക്ഷതയുള്ളതായിരുന്നു. ‘ഞങ്ങള്‍ക്ക് ഇനി ഒന്നും ചെയ്യാന്‍ കഴിയില്ല. ഇളയ കുഞ്ഞ് ഏതു ദിവസവും മരിച്ചേക്കാം. അതിനു ശേഷം എപ്പോള്‍ വേണമെങ്കിലും രണ്ടാമത്തെ മകളും മരിക്കാം.’ 2015 ജനുവരിയിലെ ഒരു പ്രഭാതത്തിലാണ് സാറാ മിഷ്‌ലര്‍ ആ വാക്കുകള്‍ കേട്ടത്.

ഗര്‍ഭത്തില്‍ 20 ആഴ്ച മാത്രം പ്രായമായ കുട്ടികളില്‍ ഒരാളെയെങ്കിലും രക്ഷിക്കാന്‍ ഡോക്ടര്‍ ഒരുപാധി പറഞ്ഞു. ഇളയവളുടെ പൊക്കിള്‍കൊടി അറുത്തുമാറ്റാം. അപ്പോള്‍ അവള്‍ മാത്രം മരിക്കുകയും മറ്റെയാള്‍ ജീവിക്കാന്‍ ചെറിയൊരു സാധ്യത ഉണ്ടാവുകയും ചെയ്യും’

പക്ഷേ, ആ ഉപായം നിരസിച്ചു കൊണ്ട് സാറാ മിഷ്‌ലെര്‍ ചിന്തിച്ചത് ഇപ്രകാരമാണ്: ദൈവം തന്ന എന്റെ കുഞ്ഞുങ്ങളുടെ ജീവന്‍ എപ്പോള്‍ അവസാനിക്കണം എന്ന് തീരുമാനിക്കാന്‍ ഞാനാരാണ്? ജീവന്റെ ഉടയവന്‍ ഈ രണ്ടു കുഞ്ഞുങ്ങളെയും എന്നെ ഭരമേല്‍പിച്ചിരിക്കുന്നു. അവരെ എപ്പോള്‍ സ്വര്‍ഗത്തിലേക്ക് വിളിക്കണമെന്ന് അവിടുന്ന് തന്നെ തീരുമാനിക്കട്ടെ!’

അതിനു ശേഷവും കുഞ്ഞുങ്ങളില്‍ യാതൊരു പുരോഗതിയും ഉണ്ടായില്ല. പിന്നീടുള്ള പരിചരണം ഒരു പ്രൊലൈഫ് ഡോ്ക്ടറുടെ കീഴിലായി. ഗര്‍ഭധാരണത്തിന്റെ 22 ാം ആഴ്ച ഇളയ കുഞ്ഞിന്റെ അവസ്ഥ വളരെ മോശമായി. ഒന്നോ രണ്ടോ ആഴ്ചയില്‍ കൂടുതല്‍ അവള്‍ ജീവിക്കില്ല എന്ന് ഡോക്ടര്‍ വിധിയെഴുതി. ഒരാഴ്ച കടന്നു പോയി. പിന്നെ മറ്റൊരാഴ്ച… അങ്ങനെ ഒന്‍പത് ആഴ്ചകള്‍ കടന്നു പോയി.

അവസാനം കുഞ്ഞുങ്ങളുടെ ജനനസമയം അടുത്തു. അപ്പോള്‍ ഡോക്ടര്‍ പറഞ്ഞു: ‘കുഞ്ഞുങ്ങള്‍ വളരെ ചെറുതായിരിക്കും. ജനിക്കുമ്പോള്‍ അവര്‍ കരഞ്ഞില്ലെന്ന് വരാം. അത്ര ദുര്‍ബലരായിരിക്കും അവര്‍. അത് കണ്ട് ഭയപ്പെടരുത്!|’ അവസാനം ഇരട്ടക്കുഞ്ഞുങ്ങള്‍ പിറന്നു. മൂത്തവള്‍ ജീയെന്നയ്ക്ക് രണ്ട് പൗണ്ടും 11 ഔണ്‍സും തൂക്കം. അലറിക്കരഞ്ഞുകൊണ്ടാണ് അവള്‍ പിറന്നു വീണത്. രണ്ടാcത്തവള്‍ ഷിയാര. അവളുടെ തൂക്കം 1 പൗണ്ടും 13 ഔണ്‍സും. അവളും ഉറക്കെ കരയുകയും ഡോക്ടറുടെ കൈയില്‍ നല്ല ചവിട്ട് കൊടുക്കുകയും ചെയ്തു!

കുഞ്ഞുങ്ങള്‍ നിയോനേറ്റല്‍ ഐസിയുവില്‍ ആറാഴ്ച കിടന്നു. അവരുടെ ജീവസ്സും ശക്തിയും ഡോക്ടര്‍മാരെയും നഴ്സുമാരെയും അമ്പരപ്പിച്ചു. ഇന്ന് ജിയെന്നയും ഷിയാരയും ആരോഗ്യമുള്ള കുഞ്ഞുങ്ങളായി വളരുന്നു. അവര്‍ ലോകത്തോട് പറയാതെ പറയുന്നു: ദൈവത്തിന് ഒന്നും അസാധ്യമല്ല!

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles