ദൈവിക ഉടമ്പടി വഴി ലഭിക്കുന്ന അനുഗ്രഹങ്ങള്‍ ഏവ?

ബൈബിള്‍ വായന
ഉല്‍പ 17. 7
രാജാക്കന്‍മാരും നിന്നില്‍നിന്ന് ഉദ്ഭവിക്കും. ഞാനും നീയും നിനക്കുശേഷം നിന്റെ സന്തതികളും തമ്മില്‍ തലമുറതലമുറയായി എന്നേക്കും ഞാന്‍ എന്റെ ഉടമ്പടി സ്ഥാപിക്കും; ഞാന്‍ എന്നേക്കും നിനക്കും നിന്റെ സന്തതികള്‍ക്കും ദൈവമായിരിക്കും

ധ്യാനിക്കുക
ദൈവം തന്റെ സന്തതികളുമായി ഉടമ്പടി ഉണ്ടാക്കിയത് എന്തിനാണ്.? ഈ ഉടമ്പടി വഴി ലഭിക്കുന്ന അനുഗ്രഹങ്ങള്‍ ഏവ?

ഉടമ്പടിയും കരാറും തമ്മിലുള്ള വ്യത്യാസം എന്താണ്? ദൈവവുമായുള്ള എന്റെ ബന്ധം കരാറിന്റെ അടിസ്ഥാനത്തിലുള്ളതാണോ ഉടമ്പടിയുടെ അടിസ്ഥാനത്തിലുള്ളതാണോ?

ദൈവവുമായുള്ള നവീനവും നിത്യവുമായ ഉടമ്പടി യേശുവിലൂടെ നിര്‍വഹിച്ചിട്ടുള്ളതും അവിടുത്തെ രക്തം കൊണ്ട് മുദ്രം ചെയ്തിട്ടുള്ളതുമാകുന്നു. എന്തു കൊണ്ടാണ് ഈ ഉടമ്പടി മറ്റെല്ലാ ഉടമ്പടികളേക്കാളും മഹനീയമായിരിക്കുന്നത്?

പ്രാര്‍ത്ഥിക്കുക

സ്‌നേഹനിധിയായ പിതാവേ, അങ്ങയുടെ ജനതയോട് അങ്ങ് ചെയ്ത എല്ലാ ഉടമ്പടികളെ പ്രതിയും, പ്രത്യേകിച്ച് യേശുവിന്റെ രക്തത്തിലൂടെ ചെയ്ത ഉടമ്പടിയെ പ്രതിയും ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. ഈ ഉടമ്പടിയില്‍ അവിടുത്തോട് വിശ്വസ്ത പാലിക്കുവാനുള്ള സുസ്ഥിരമായ വിശ്വാസവും അചഞ്ചലമായ പ്രത്യാശയും എനിക്ക് നല്‍കണമേ. ആമ്മേന്‍.

‘നിങ്ങള്‍ അന്വേഷിക്കുന്ന സന്തോഷത്തിന് ആസ്വദിക്കാന്‍ നിങ്ങള്‍ക്ക് അവകാശമുള്ള ആനന്ദത്തിന് ഒരു പേരും ഒരു മുഖവുമുണ്ട്. നസ്രത്തിലെ യേശു എന്നാണത്’ (ബെനഡിക്ട് പതിനാറാമന്‍ പാപ്പാ)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles