നാം കരുണ കാണിച്ചാല്‍ ദൈവം നമ്മോടും കരുണ കാണിക്കും!

എവുപ്രാസ്യാമ്മ നോവിഷ്യറ്റിൽ പരിശീലിപ്പിച്ച സിസ്റ്റേഴ്സ് പിന്നീട് മദർ സുപ്പീരിയറുമാരായി അനുഗ്രഹം വാങ്ങാനെത്തിയപ്പോഴെല്ലാം എവുപ്രാസ്യാമ്മ നൽകിയിരുന്ന ഉപദേശം: “വേലക്കാരോട് കരുണ കാണിക്കണം” എന്നതായിരുന്നു. പാപികളെയും മുറിവേറ്റവരെയും അവരെ പ്രതിയോ ലോകത്തെ പ്രതിയോ സ്നേഹിക്കുന്നതും ശുശ്രൂഷിക്കുന്നതുമല്ല യഥാർത്ഥ കാരുണ്യം. അവരെ ഈശോയെ പ്രതിശ്രുശ്രൂഷിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നതാണ് യഥാർത്ഥ കാരുണ്യം.

നാമാഗ്രഹിക്കുന്ന വിധമോ അവരാഗ്രഹിക്കുന്ന വിധമോ ശുശ്രൂഷിക്കുക എന്നതിലുപരി ഈശോ ആഗ്രഹിക്കുംവിധം ശുശ്രൂഷിക്കുകയാണ് വേണ്ടത്. മദർ റോസല്ലോ ഇങ്ങനെ തൻ്റെ സഹോദരികളെ ഉപദേശിക്കുമായിരുന്നു. “തന്നിൽ അഭയം തേടുന്നവർക്കെല്ലാം അഭയമരുളുന്നതിന് വ്യാപ്തിയുള്ള കരങ്ങളും എല്ലാവരെയും ഉൾക്കൊള്ളാൻ തക്ക വിശാലഹൃദയവുമുള്ള ദൈവത്തിലാണ് നാം വിശ്വസിക്കുക. ആയതിനാൽ സഹായഭ്യർത്ഥനയുമായി വരുന്നവരെ നാം തിരസ്കരിക്കരുത്.”

വിശുദ്ധ റോസല്ലോ ആരംഭിച്ച ദൈവപരിപാലന ഭവനിലെ ഭക്ഷ്യവസ്തുക്കൾ തീർന്നു. വലിയ ദാരിദ്രം വന്നു. ഒരു നേരത്തേയ്ക്കു പോലും ഭക്ഷണത്തിന് യാതൊന്നും ഇല്ലാത്ത അവസ്ഥ. കുറെ കുട്ടികളെയെങ്കിലും പറഞ്ഞയക്കണമെന്ന് പല സിസ്റ്റേഴ്സും അഭിപ്രായപ്പെട്ടു. എന്തു ചെയ്യണമെന്നറിയാതെ അവൾ ആശങ്കാകുലയായി. ആ രാത്രിയതാ വാതിൽക്കൽ മുട്ടുന്ന സ്വരം. ഒരു സ്ത്രീ രണ്ടു പെൺകുഞ്ഞുങ്ങളുമായി വന്നിരിക്കുന്നു. “ഇവരെക്കൂടി സ്വീകരിക്കാമോ? കഴിക്കാൻ എന്തെങ്കിലും നൽകണമേ” എന്ന യാചന. മദർ റോസല്ലോ മറുപടി പറഞ്ഞു. “ഉവ്വ്, ആ കുഞ്ഞുങ്ങളെ ഞങ്ങൾ നോക്കിക്കൊള്ളാം.” ഇതു കേട്ട് മറ്റു സഹോദരികൾ പിറുപിറുത്തു.

റോസല്ലോ അവരോട് പറഞ്ഞു: “എൻ്റെ മക്കളേ, ദൈവത്തിൻ്റെ പരിപാലനം മഹത്തരമാണ്. നമ്മൾ കൂടുതൽ നൽകാൻ സന്നദ്ധരാകുമ്പോൾ ദൈവം നമുക്ക് കൂടുതൽ നൽകും. ഞാൻ നിങ്ങളോട് ഒരു കാര്യം അപേക്ഷിക്കുകയാണ്. ആരെങ്കിലും സഹായം തേടി നിങ്ങളുടെ പക്കൽ വരുമ്പോൾ അതു നടത്തിക്കൊടുക്കാനുള്ള വിഷമം പരിഗണിക്കാതെ അതു ചെയ്തു കൊടുക്കുക. പ്രത്യേകിച്ച്, കുട്ടികളുടെ കാര്യത്തിൽ. കാരണം. യൗസേപ്പു പിതാവിന് എല്ലാ കുട്ടികളും താൻ വളർത്തിയ കുട്ടിയുടെ – ഉണ്ണീശോയുടെ – പ്രതിരൂപങ്ങളാണ്. യൗസേപ്പിതാവ് നമ്മെ സഹായിക്കും.” വീണ്ടും റോസല്ലോ കൂടെക്കൂടെ ഇങ്ങനെ ഉപദേശിക്കുമായിരുന്നു: “ദൈവമഹത്വത്തിനും മറ്റുള്ളവരുടെ നന്മയ്ക്കും വേണ്ടി നാം അദ്ധ്വാനിക്കുക. നമ്മുടെ കാര്യം ദൈവം നോക്കിക്കൊള്ളും.”


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles