വൈദികരുടെ റിലേ ജപമാലയ്ക്ക് മാര്‍പാപ്പായുടെ ആശീര്‍വാദം

വത്തിക്കാന്‍ സിറ്റി: ആഗോളവ്യാപകമായ നടത്തുന്ന വൈദികരുടെ റിലേ ജപമാലയജ്ഞത്തിന് ഫ്രാന്‍സിസ് പാപ്പായുടെ ആശീര്‍വാദം. വേള്‍ഡ് പ്രീസ്റ്റ് റോസറി റിലേ ഫോര്‍ ദ സാങ്ടിഫിക്കേഷന്‍ ഓഫ് പ്രീസ്റ്റ്‌സ് 2020 (Worldpriest Rosary Relay for the Sanctification of Priests 2020) എന്നു പേരിട്ടിരിക്കുന്ന ജപമാല റിലേ ജൂണ്‍ 19 നാണ് നടക്കുന്നത്.

ഈ ജപമാല റിലേയില്‍ പങ്കെടുക്കുന്ന മരിയന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ വൈദകരുടെ സംരക്ഷണത്തിനും പൗരോഹിത്യത്തെ പ്രതി നന്ദിയര്‍പ്പിച്ചു കൊണ്ടും ജപമാലയുടെ ഒരു രഹസ്യം ചൊല്ലണം. ലോകം മുഴുവന്‍ ജപമാല ചൊല്ലി വലം വയ്ക്കുന്നതു വരെ ഈ യജ്ഞം തുടരും.

വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പെയെത്രോ പരോളിന്‍ ആര്‍ച്ച്ബിഷപ്പ് മൈക്കിള്‍ നിയറിക്ക് അയച്ച സന്ദേശത്തില്‍ ‘വാര്‍ഷിക ജപമാല റിലേയെ കുറിച്ച് അറഞ്ഞതില്‍ ഫ്രാന്‍സിസ് പാപ്പാ അതിയായ സന്തോഷം പ്രകടിപ്പിച്ചു’ എന്ന് പറഞ്ഞു. ഇതില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും പാപ്പാ തന്റെ അപ്പസ്‌തോലിക ആശീര്‍വാദം നല്‍കുന്നതായും പരോളിന്‍ അറിയിച്ചു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles