സ്വീകരിക്കുന്നതിനേക്കാൾ നല്ലത്…..!!

എൻ്റെ ഒരു ചങ്ങാതിയെക്കുറിച്ചാണ് ഇന്നെഴുതുന്നത്.
അദ്ദേഹം ഒരു ഗവൺമെൻ്റ്
ഉദ്യോഗസ്ഥനാണ്.
ഭാര്യയും മക്കളുമുണ്ട്.
അദ്ദേഹത്തിൻ്റെ മാതാപിതാക്കൾ
അനുജൻ്റെ കൂടെ തറവാട്ടിലാണ് താമസം.
അവരുടെ ആവശ്യങ്ങൾക്കുവേണ്ടി മാസാമാസം അക്കൗണ്ടിലേക്ക് നിശ്ചിത തുക അയച്ചുകൊടുക്കുക പതിവാണ്.
മക്കൾക്ക് അറിവു വച്ചതോടുകൂടി അക്കൗണ്ടിലേക്ക് പണം അയച്ചുകൊടുക്കുന്നത് അദ്ദേഹം നിർത്തി. പകരം മക്കളുടെ കൈവശം
‘അപ്പാപ്പനെയും അമ്മാമ്മയെയും’ ഏൽപ്പിക്കാൻ പറഞ്ഞ് തുക കൊടുത്തയക്കും. ചിലപ്പോഴെല്ലാം അവർ ഒരുമിച്ച് പോയി പണം ഏൽപ്പിച്ച് തിരിച്ചു വരും.
വീട്ടിൽ എന്തെങ്കിലും സ്പെഷൽ ഉണ്ടാക്കിയാലും അതും തറവാട്ടിലേക്ക് കൊടുത്തയക്കും.
ഇപ്പോൾ ഓരോ മാസത്തിലും
മക്കൾ വന്ന് പറയും:
“പപ്പ…. അപ്പാപ്പനും അമ്മാമ്മയ്ക്കും
എന്നാണ് പണം കൊണ്ടുപോയി കൊടുക്കുന്നത്…?”
ഇത്രയും പറഞ്ഞു കൊണ്ട് ഒരു പുഞ്ചിരിയോടെ അദ്ദേഹം തുടർന്നു:
“മാതാപിതാക്കളെയും കൂടപ്പിറപ്പുകളെയും ബന്ധുക്കളെയുമെല്ലാം നമ്മൾ മനസറിഞ്ഞ് സഹായിക്കണം. അത് മക്കളും തിരിച്ചറിയണം. എന്നാലെ ഭാവിയിൽ പണത്തിനോട് ആർത്തിയില്ലാതെ ഉള്ളത് ദാനം ചെയ്ത് ജീവിക്കാൻ മക്കൾ പഠിക്കുകയുള്ളൂ…”
എത്ര വലിയ സുവിശേഷമാണ്
അദ്ദേഹം പങ്കുവച്ചത്?
ഇന്ന് പലരും കൊടുക്കുന്നതിനേക്കാൾ സ്വീകരിക്കാൻ ഇഷ്ടപ്പെടുന്നവരല്ലെ?
ഇവിടെയാണ് ക്രിസ്തുവിൻ്റെ വാക്കുകൾ നമ്മൾ മനനം ചെയ്യേണ്ടത്:
“ധനവാൻ സ്വര്‍ഗരാജ്യത്തില്‍
പ്രവേശിക്കുക ദുഷ്‌കരമാണ്‌ ”
(മത്തായി 19 : 23).
കൂട്ടി വയ്ക്കുന്നതല്ല
ദാനം ചെയ്യുന്നതാണ് നമ്മുടെ
രക്ഷയ്ക്കുള്ള മാർഗദീപം.

~ ഫാദർ ജെൻസൺ ലാസലെറ്റ് ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles