കൊറോണക്കാലത്ത് ജര്‍മന്‍ സെമിനാരി പാവങ്ങള്‍ക്ക് അഭയമായി

കൊളോണ്‍: അതിവേഗം പടരുന്ന കൊറോണ വൈറസ് കാലത്ത് തെരുവുകളില്‍ ജീവിക്കുന്നവും വീടില്ലാത്തവരുമാണ് ഏറ്റവും കൂടുതല്‍ പ്രയാസം അനുഭവിക്കുന്നത്. കൊളോണിലെ കര്‍ദിനാള്‍ റെയിനര്‍ മരിയ വോള്‍ക്കി അതിരൂപത സെമനിനാരി പാവങ്ങള്‍ക്ക് ഭക്ഷണവും കിടപ്പാടവും ഒരുക്കുന്നതിനായി തുറന്നു കൊടുത്തു.

നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ സെമിനാരി ഭാഗികമായി അടിച്ചിട്ടിരിക്കുകയായിരുന്നു. സെമിനാരി വിദ്യാര്‍ത്ഥികളെല്ലാവരും കൊറോണയുടെ പശ്ചാത്തലത്തില്‍ അവരവരുടെ വീടുകളിലേക്ക് പോയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കര്‍ദിനാള്‍ സെമിനാരി പാവങ്ങള്‍ക്കായി തുറന്നു കൊടുത്തത്.

‘ഈ കൊറോണക്കാലത്ത് ആരും ആശ്രയം നല്‍കാത്തവര്‍ക്കു വേണ്ടി ഈ സെമിനാരി ഞങ്ങള്‍ തുറന്നു കൊടുക്കുന്നു. ചൂടുള്ള ഭക്ഷണവും വിശ്രമമുറികളും കുളിക്കാന്‍ സൗകര്യവും ഇവിടെയുണ്ട്.’ കര്‍ദിനാള്‍ പറഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles