കോവിഡിനെതിരെ പോരാടാന്‍ ഫ്രാൻസിസ് പാപ്പയുടെ കപ്പൽ ആശുപത്രി
വത്തിക്കാൻ: കൊവിഡ് 19നെതിരെയുള്ള പോരാട്ടത്തിൽ ഫ്രാൻസിസ് പാപ്പയെ പോലെതന്നെ നിർണ്ണായക പങ്കുവഹിച്ച് ഫ്രാൻസിസ് പാപ്പയുടെ കപ്പൽ ആശുപത്രിയും. ആമസോൺ നദീതീരത്തുള്ള കൊറോണ വൈറസ് ബാധിതർക്ക് മെഡിക്കൽ ഉപകരണങ്ങളും മരുന്നുകളും മറ്റ് സാങ്കേതിക സഹായങ്ങളും നൽകി കൊവിഡ് പ്രതിരോധത്തിൽ സജ്ജീവ സാന്നിധ്യമാവുകയാണ് പാപ്പയുടെ ഈ ഹോസ്പിറ്റൽ ഷിപ്പ്.ആമസോൺ നദിയിലെ ജനങ്ങൾക്ക് രോഗശാന്തിയും പ്രത്യാശയും നൽകി അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന ഒരു കപ്പലായി ഇതിനോടകം ഈ ആശുപത്രി കപ്പൽ മാറിയെന്ന് കപ്പലിലെ കോർഡിനേഷൻ സംഘാഗം ബ്രദർ ജോയൽ സൂസ ലാറ്റിനമേരിക്കൻ എപ്പിസ്‌കോപ്പൽ കൗൺസിലിന്റെ വെബ്‌സൈറ്റിന് നല്കിയ അഭിമുഖത്തിൽ പറഞ്ഞു.
ആമസോൺ മഴക്കാടുകളിൽ വനനശീകരണം തുടരുകയാണെങ്കിലും കൊറോണയെ തുടർന്നുള്ള മരണനിരക്ക് ഇതിനകം ബ്രസീലിലെ ജനസംഖ്യയേക്കാൾ ഇരട്ടിയായതിനാൽ തദ്ദേശവാസികളുടെ ജീവൻ കൂടുതൽ അപകടത്തിലാണെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. മാന്യമായ വൈദ്യസഹായം ലഭ്യമല്ലാത്തതിനാൽ അവരുടെ സ്ഥിതി കൂടുതൽ വഷളാകുന്നതുമായിരുന്നു. ഈ സാഹചര്യത്തിൽ കപ്പലിലെ ആരോഗ്യ സൈന്യവിഭാഗത്തെ കൊറോണയെ പ്രതിരോധിക്കാൻ പുനസംഘടിപ്പിക്കുകയായിരുന്നുവെ
പനിയുടെയും കോവിഡ് 19ന്റെയും ലക്ഷണങ്ങൾ കാണിക്കുന്ന രോഗികളെയാണ് ഇപ്പോൾ ചികിത്സിക്കുന്നത്. ഡോക്ടർമാരുടെ പരിശോധനയ്ക്കുശേഷം മരുന്നുകൾ വിതരണം ചെയ്യുന്നതിൽ തങ്ങളും പങ്കുചേരാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു.ബ്രസീലിലെ ആമസോൺ വാനാന്തരങ്ങളിലെ ജനതയ്ക്ക് ആശുപത്രി സേവനങ്ങൾ ലഭ്യമാക്കുന്നതിനായി ഒരു വർഷം മുമ്പാണ് ‘പോപ്പ് ഫ്രാൻസിസ്’ എന്ന പേരിൽ കപ്പൽ ആശുപത്രി പ്രവർത്തനം ആരംഭിച്ചത്. നോർത്തേൺ ബ്രസീലിയൻ സംസ്ഥാനമായ പരയിലെ ബിഷപ്പ് ബെർണാഡോ ബാൽമാൻ, റിയോ ഡി ജനീറയിൽ ആശുപത്രി നടത്തുന്ന വി. ഫ്രാൻസിസ് അസീസിയുടെ നാമത്തിലുള്ള സന്ന്യാസഭ എന്നിവരുടെ സഹകരണത്തോടെയാണ് ഈ ആശുപത്രി പ്രവർത്തിക്കുന്നതും.