ധ്രുവീകരണം പാവങ്ങള്‍ക്ക് ദ്രോഹമുണ്ടാക്കുന്നു: ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാന്‍ സിറ്റി: ലോകത്തില്‍ നടക്കുന്ന ധ്രൂവീകരണം ഒഴിവാക്കാന്‍ സഹാനുഭാവമാണ് വേണ്ടതെന്ന് നയതന്ത്രജ്ഞന്മാരോട് ഫ്രാന്‍സിസ് പാപ്പാ. പൊതു നന്മ അവഗണിക്കപ്പെടുമ്പോള്‍ പാവങ്ങളാണ് അതിന്റെ ഭവിഷ്യത്ത് അനുഭവിക്കുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘പൗരന്മാരുടെ ശരിക്കുള്ളതും അടിയന്തരസ്വഭാവമുള്ളതുമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കൂടുതല്‍ ധ്രൂവീകരണം കൊണ്ടു വന്നതു കൊണ്ട് കാര്യമില്ല. പാവങ്ങളെയും നിരാധാരരെയും അത് ഒട്ടും സഹായിക്കുകയില്ല. രാഷ്ട്രീയ, സമൂഹിക പ്രശ്‌നങ്ങളെ അക്രമം കൊണ്ട് നേരിടുന്നത് പാഴ്വേലയാണ്’ പാപ്പാ വിശദമാക്കി.
പരിശുദ്ധ സിംഹാസനം ലോകത്തില്‍ ഇടപെടുന്നതിന്റെ പ്രധാന ലക്ഷ്യം സമാധാനവും സമഗ്രവികസനവുമാണെന്ന് പാപ്പാ നയതന്ത്രജ്ഞരോട് പറഞ്ഞു. ‘എന്നാല്‍, ദുഖകരമെന്നു പറയട്ടേ, പുതുവര്‍ഷാരംഭത്തില്‍ നല്ല ലക്ഷണങ്ങളല്ല കാണുന്നത്. സംഘര്‍ഷങ്ങള്‍ ഉയരുന്നതും അക്രമങ്ങളുമാണ് എമ്പാടും’ പാപ്പാ പറഞ്ഞു.
ഇറാനും അമേരിക്കയും തമ്മില്‍ ഉടലെടുത്തിരിക്കുന്ന സംഘര്‍ഷം പാപ്പാ പ്രത്യേകം പരാമര്‍ശിച്ചു. ഇറാക്കിന്റെ പുനര്‍നിര്‍മാണത്തെ ഈ സംഘര്‍ഷം തടയുമെന്ന് പാപ്പാ ആശങ്ക രേഖപ്പെടുത്തി.