ചന്ദ്രനില്‍ കാല്‍ കുത്തിയതിനേക്കാള്‍ വലിയ ലക്ഷ്യങ്ങള്‍ നേടണം: ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ കാല്‍ കുത്തിയത് മഹത്തായ നേട്ടം തന്നെയാണ്. എന്നാല്‍ അതിനേക്കാള്‍ മഹത്തായ നേട്ടങ്ങളാണ് നാം ലക്ഷ്യം വയ്‌ക്കേണ്ടത്. ലോകത്തില്‍ കാണുന്ന അനീതികളും ദുര്‍ബലര്‍ക്കു നേരെയുള്ള കൈയേറ്റങ്ങളും അവസാനിപ്പിക്കാന്‍ ഈ നേട്ടത്തിന്റെ ഓര്‍മ നമുക്ക് പ്രചോദനമാകണമെന്ന് ഫ്രാന്‍സിസ് പാപ്പാ.

മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ കാല്‍ കുത്തിയതിന്റെ 50 ാം വാര്‍ഷികത്തില്‍ സംസാരിക്കുകയായിരുന്നു, പരിശുദ്ധ പിതാവ്. അപ്പോള 11 എന്ന ബഹിരാകാശ വാഹനം ചന്ദ്രനില്‍ എത്തിയത് അമ്പതു വര്‍ഷങ്ങള്‍ക്കു മുമ്പ് ജൂലൈ 20 ാം തീയതിയായിരുന്നു.

‘അമ്പതു വര്‍ഷങ്ങള്‍ക്കു മുമ്പ് മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ കാല്‍ കുത്തി. അസാധാരണമായൊരു ലക്ഷ്യത്തിന്റെ സാക്ഷാത്കാരമായിരുന്നു ആ സംഭവം. ആ ഓര്‍മ നമുക്ക് കൂടുതല്‍ മഹത്തായ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് പ്രചോദനമാകണം. ദുര്‍ബലര്‍ക്ക് കൂടുതല്‍ അന്തസ്സ് ലഭ്യമാക്കണം. ജനങ്ങള്‍ക്ക് കൂടുതല്‍ നീതി ലഭിക്കണം. നമ്മുടെ പൊതു ഭവനമായ ഭൂമിക്ക് കൂടുതല്‍ നീതി ലഭിക്കണം’ ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles