പരിശുദ്ധ മാതാവിനെ പോലെ ചെറിയ കാര്യങ്ങളില്‍ സന്തോഷിക്കണം എന്ന് ഫ്രാന്‍സിസ് പാപ്പാ

ബുക്കാറസ്റ്റ്: ചെറിയ കാര്യങ്ങളില്‍ ആനന്ദിക്കുന്ന പരിശുദ്ധ അമ്മയുടെ സ്വഭാവ സവിശേഷത അനുകരിക്കാന്‍ ഫ്രാന്‍സിസ് പാപ്പായുടെ ആഹ്വാനം.

മറിയം യാത്ര ചെയ്യുകയും വ്യക്തികളെ കണ്ടുമുട്ടുകയും എല്ലാത്തിലും ആനന്ദം കണ്ടെത്തുകയും ചെയ്യുന്നു. തന്റെ ഉള്ളില്‍ വളരുന്നവന്‍ തന്നേക്കാള്‍ വലിയവനാണ് എന്ന ബോധ്യമാണ് മറിയത്തിന്റെ സന്തോഷത്തിന്റെ കാരണം.

ഇതാണ് ഓരോ ക്രിസ്ത്യാനിയുടെയും രഹസ്യം. ശക്തനായ സംരക്ഷകനായി ദൈവം നമ്മുടെ മധ്യേ ഉണ്ട്. ഈ സാന്നിധ്യത്തിലുള്ള ഉറപ്പായ ബോധ്യം മറിയത്തെ പോലെ ആനന്ദഗാനം ആലപിക്കാന്‍ നമ്മെ ഉത്തേജിപ്പിക്കുന്നു, പാപ്പാ പറഞ്ഞു.

മറിയത്തിന്റെ ജീവിതം നാം ധ്യാനിക്കുമെങ്കില്‍ അനേകമനേകം അമ്മമാരുടെയും മുത്തശ്ശിമാരുടെയും നിശബ്ദമായ ത്യാഗങ്ങളെയും ഭക്തിയെയും ആത്മപരിത്യാഗത്തെയും കുറിച്ച് നമുക്ക് ഗ്രഹിക്കാന്‍ സാധിക്കും. ജീവിതത്തിലെ ചെറിയ കാര്യങ്ങളിലൂടെയാണ് സ്‌നേഹം വളരുന്നതെന്ന് നല്ല ഒരു അമ്മയെ പോലെ മാതാവിനറിയാം. ആ മാതാവിന്റെ സ്‌നേഹം കാലത്തൊഴുത്ത് ഭവനമായും പിള്ളക്കച്ച സ്‌നേഹോഷ്മളതയായും മാറ്റി മറിച്ചു, പാപ്പാ വിശദീകരിച്ചു.

എളിയവളും താഴ്മയുള്ളവളുമായ മറിയം തന്റെ പ്രയാസങ്ങളെ മറന്ന് ദൈവത്തെ വാഴ്ത്തുകയാണ്. തന്നെതന്നെ പരിപൂര്‍ണമായി ദൈവത്തിന് സമര്‍പ്പിക്കുകയാണ്. നാം ദൈവത്തോടും നമ്മുടെ സഹോദരങ്ങളോടും ഹൃദയം തുറന്നാല്‍ ദൈവത്തിന് അത്ഭുതങ്ങള്‍ ചെയ്യാന്‍ കഴിയും എന്നും പാപ്പാ കുട്ടിച്ചേര്‍ത്തു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles