ശസ്ത്രക്രിയ കഴിഞ്ഞ പരിശുദ്ധ പിതാവിന്റെ ആരോഗ്യം തൃപ്തികരം

വത്തിക്കാന്‍  : ഫ്രാൻസിസ് പാപ്പയുടെ  ശസ്ത്രക്രിയ  വിജയകരമായി പൂർത്തിയായി.  മെഡിക്കൽ ബുള്ളറ്റിൻ പ്രകാരം പരിശുദ്ധ പിതാവ്  ശസ്ത്രക്രിയയ്ക്ക് വിധേയനായെന്നും ശസ്ത്രക്രിയയോട് നല്ലവണ്ണം പ്രതികരിച്ചുവെന്നും പരിശുദ്ധ സിംഹാസനത്തിന്റെ പ്രെസ്സ് ഓഫീസ് മേധാവി മത്തയ്യാ  ബ്രൂണി അറിയിച്ചു.

വൻകുടലിൽ ഉള്ള വീക്കങ്ങളും ഞെരുക്കങ്ങളും നീക്കാൻ ഉള്ള ഒരു ശാസ്ത്രക്രിയക്കായി ഫ്രാൻസിസ് പാപ്പായെ  ഞായറാഴ്ച ഉച്ചകഴിഞ്ഞ് റോമിലെ ജെമലി പോളിക്ലിനിക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേരത്തെ തീരുമാനിച്ച്   വച്ചിരുന്ന ഒരു ശസ്ത്രക്രിയ ആയിരുന്നു ഇതെന്നു പാപ്പയുടെ ആശുപത്രി പ്രവേശനത്തെകുറിച്ച് പരിശുദ്ധ സിംഹാസനത്തിന്റെ മാധ്യമവിഭാഗം ടെലഗ്രാമിലൂടെ അറിയിച്ച സന്ദേശത്തിൽ പറയുന്നു.

ജെമലിയുടെ മെഡിക്കൽ ആൻഡ് സർജിക്കൽ സയൻസ് വിഭാഗത്തിലെ ദഹന ശസ്ത്രക്രിയ കോംപ്ലക്സ് ഓപ്പറേഷൻ യൂണിറ്റിന്റെ പ്രൊഫസറുമായ സർ. ജോ ആൽഫറിയ ആയിരുന്നു പാപ്പയുടെ ശസ്ത്രക്രിയ നിർവഹിച്ചത്. ശസ്ത്രക്രിയയിൽ ഇടതുവശത്തെ വൻകുടലിന്റെ ഒരുഭാഗം മുറിച്ച് മാറ്റിയതായി (ഹെമികോളോക്ടമി) വെളിപ്പെടുത്തിയ ബ്രൂണി, വിദഗ്ദ്ധരായ ഡോക്ടർമാരുടെ നിരീക്ഷണത്തിൽ ഏഴു ദിവസത്തോളം ആശുപത്രിയിൽ കഴിഞ്ഞശേഷം മറ്റു സങ്കീർണ്ണമായ പ്രശ്നങ്ങൾ ഒന്നുമില്ലെങ്കിൽ പാപ്പയ്ക്ക് ആശുപത്രിവിടാമെന്നും അദ്ദേഹം വിശദമാക്കി.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles