സുഖകരമായ ജീവിതത്തിന് ഭൗതികസമ്പത്ത് മാത്രം പോര: ഫ്രാൻസിസ് പാപ്പാ
സുഖകരമായ ജീവിതം നയിക്കാൻ ഭൗതികവസ്തുക്കൾ മാത്രം പോരെന്ന് ഫ്രാൻസിസ് പാപ്പാ. ഒരുവൻ കൈവശം വയ്ക്കുന്ന സമ്പത്തല്ല അവന്റെ ജീവിതം നിർണ്ണയിക്കുന്നതെന്നും പാപ്പാ. ദൈവവും മറ്റു മനുഷ്യരുമായുള്ള നല്ല ബന്ധമാണ് നല്ല ഒരു ജീവിതത്തിന് ആവശ്യമെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. ജനുവരി 24-ആം തീയതി, വത്തിക്കാനിൽ ബുധനാഴ്ചകളിൽ പതിവുള്ള പൊതുകൂടിക്കാഴ്ചാവേളയിൽ അത്യാഗ്രഹമെന്ന തിന്മയുമായി ബന്ധപ്പെട്ട് പഠിപ്പിച്ചതിന് ശേഷമാണ് ഇങ്ങനെയൊരു സന്ദേശം പാപ്പാ സാമൂഹ്യമാധ്യമമായ എക്‌സിൽ കുറിച്ചത്.
“സുഖകരമായി ജീവിക്കാൻ, ഭൗതികവസ്തുക്കൾ സ്വരുക്കൂട്ടുന്നത് മതിയാകില്ല. കാരണം, ഒരുവന് സ്വന്തമായുള്ളവയെ അടിസ്ഥാനമാക്കിയല്ല അവന്റെ ജീവിതം (ലൂക്കാ 12, 15). അത്, ദൈവവും, മറ്റുള്ളവരുമായി, പ്രത്യേകിച്ച്, കുറച്ചു മാത്രമുള്ള ആളുകളുമായുള്ള നല്ല ബന്ധങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്” എന്നാണ് പാപ്പാ ട്വിറ്ററിൽ എഴുതിയത്.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.