ഫാ. വിൽസൺ കൊറ്റത്തിൽ നിര്യാതനായി
കെറ്ററിംഗ്: നോർത്താംപ്ടൺ രൂപതയിൽ ശുശ്രുഷ ചെയ്തുവരികയായിരുന്ന റെവ. ഫാ. വിൽസൺ കൊറ്റത്തിൽ രാവിലെ കേറ്ററിങ്ങിൽ അന്തരിച്ചു. നവംബര്‍ 7 നായിരുന്നു അന്ത്യം. ചങ്ങനാശ്ശേരി അതിരൂപതയിലെ അയർക്കുന്നം സ്വദേശിയായ അദ്ദേഹം MSFS സന്യാസസഭാ അംഗമാണ്. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ കെറ്ററിംഗ് സെൻറ് ഫൗസ്റ്റീന മിഷൻ ഡിറക്ടറായും അദ്ദേഹം സേവനം ചെയ്തുവരികയായിരുന്നു.
കഴിഞ്ഞ ഏതാനും വർഷങ്ങളായി അദ്ദേഹത്തെ ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്നു. റെവ. ഫാ. വിൽസൺ കൊറ്റത്തിലിൻറെ മൃതദേഹം സമീപത്തുള്ള ആശുപതിയിലേക്കു മാറ്റി.
ഗ്രേറ്റ് ബ്രിട്ടൺ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ കേറ്ററിങ്ങിലെത്തി അന്തിമോപചാരമർപ്പിക്കുകയും പ്രാർത്ഥനാശുശ്രുഷകൾ നടത്തുകയും ചെയ്തു. വിത്സനച്ചനോടുള്ള ആദരസൂചകമായി ഇന്ന് വൈകിട്ട് 4.30 നു കേറ്ററിങ്ങിൽ (St. Edward’s Church, Kettering, NN 157 QQ) മാർ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിൽ വി. ബലിയും മറ്റു പ്രാർത്ഥനാശുശ്രുഷകളും നടക്കും.