മലയാളി വൈദികന്‍ കത്തോലിക്കാ-ഓര്‍ത്തഡോക്‌സ് മീറ്റിന്റെ നിരീക്ഷകന്‍

വത്തിക്കാന്‍: ജനുവരി 2020 ല്‍ ലെബനോനില്‍ വച്ച് നടക്കുന്ന കത്തോലിക്കാ – ഓര്‍ത്തഡോക്‌സ് സമ്മേളനത്തില്‍ ഇന്ത്യക്കാരനായ ഈശോ സഭാ വൈദികന്‍ നിരീക്ഷനായി നിയമിതനായി. ആലപ്പുഴ സ്വദേശിയായ ഫാ. ജിജി പുതുവീട്ടില്‍ക്കളമാണ് അന്താരാഷ്ട സമ്മേളനത്തിന്റെ ചര്‍ച്ചകള്‍ക്ക് നിരീക്ഷണം നടത്താന്‍ നിയമിതനായത്.
ഓക്‌സ്‌ഫോഡ് സര്‍വകലാശാലയിലെ റിസര്‍ച്ച് സ്‌കോളറായ ഫാ. ജിജി സമ്മേളനത്തില്‍ കത്തോലിക്കാ സഭയ്ക്കു വേണ്ടിയാണ് നിരീക്ഷണം നടത്തുന്നത്. വിവധ ക്രൈസ്തവ സഭകളില്‍ നിന്നുള്ള അനേകം മെത്രാന്‍ ചടങ്ങില്‍ സംബന്ധിക്കും.
പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ പ്രൊമോട്ടിംഗ് ക്രിസ്ത്യന്‍ യൂണിറ്റിയാണ് ഫാ. ജിജിയെ നിരീക്ഷകനായി നിയമിച്ചത്.