മറിയം ഈശോയിലേക്കുള്ള കൃത്യമായ വഴി

ഇന്നത്തെ അമ്മ വിചാരവും മരിയന്‍ ദൈവശാസ്ത്രജ്ഞനായ വിശുദ്ധ ലൂയിസ് ഡി മോണ്‍ഫോര്‍ട്ടിന്റെ മറിയത്തോടുള്ള യഥാര്‍ത്ഥ ഭക്തി (True Devotion to Mary ) എന്ന ഗ്രന്ഥത്തില്‍ നിന്നാണ്.
പരിശുദ്ധ കന്യകാ മറിയത്തോട് നാം നല്ല ഭക്തി ഉള്ളവരാണെങ്കില്‍, അതു നമ്മുടെ കര്‍ത്താവീശോ മിശിഹായോടുള്ള ഭക്തിയില്‍ കൂടുതല്‍ സമ്പൂര്‍ണ്ണമായി വളരുന്നതിനു വേണ്ടിയാണ്, സുഗമവും കൃത്യവുമായ വഴിയിലൂടെ ഈശോമിശിഹായില്‍ എത്തിച്ചേരാന്‍ മറിയം നമ്മെ സഹായിക്കുന്നു. പരിശുദ്ധ മറിയത്തോടുള്ള നമ്മുടെ ഭക്തി നമ്മുടെ കര്‍ത്താവില്‍ നിന്ന് നമ്മെ വ്യതിചലിപ്പിക്കുന്നെങ്കിന്‍, പിശാചിന്റെ മിഥ്യയായി അതിനെ തള്ളിക്കളയണം. എന്നാല്‍ ഇത് വളരെ അപൂര്‍വ്വമാണ്. , ലളിതവും പൂര്‍ണ്ണമായും ഈശോയിലേക്കു എത്തിച്ചേരാനും അവനെ ആര്‍ദ്രമായി സ്‌നേഹിക്കാനും വിശ്വസ്തതയോടെ സേവിക്കാനുമുള്ള ഒരു മാര്‍ഗമാണ് മറിയത്തോടുള്ള ഭക്തി.
പ്രിയ ഈശോയെ, ഒരു നിമിഷം നിന്റെ മഹത്വത്തിനു മുമ്പില്‍ സ്‌നേഹപൂര്‍വ്വം ഒരു പരാതി ബോധിപ്പിക്കാനുണ്ട്: ക്രൈസ്തവരില്‍ ചിലര്‍ പണ്ഡിതന്മാര്‍ പോലും നിന്നെയും പരിശുദ്ധ അമ്മയെയും ഐക്യപ്പെടുത്തുന്ന ബന്ധം തിരിച്ചറിയുന്നതില്‍ പരാജയപ്പെട്ടു.

ഈശോയെ, നീ എപ്പോഴും മറിയത്തോടൊപ്പമുണ്ട്, മറിയമേ നീ എപ്പോഴും ഈശോയോടപ്പമുണ്ട്. ഈശോയില്ലാതെ മറിയത്തിനും ഒന്നും കഴിയില്ല, കാരണം ഈശോയില്ലകില്‍ അവള്‍ ഇല്ലാതാകും.

പ്രാര്‍ത്ഥന

കര്‍ത്താവായ ഈശോയെ, അങ്ങയുടെ അനുഗ്രഹീത മാതാവിനെ ഞങ്ങള്‍ക്ക് അമ്മയായി നല്‍കിയതിന് നന്ദി പറയുന്നു പരിശുദ്ധ മറിയമേ, അങ്ങയുടെ ദിവ്യപുത്രനിലേക്ക് എപ്പോഴും ഞങ്ങളെ നയിക്കണമേ.

~ ഫാ. ജയ്‌സണ്‍ കുന്നേല്‍ mcsb ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

 

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles