ഫാദർ ഫാബിയൊ സലേർണൊ പാപ്പായുടെ പുതിയ പേഴ്‌സണല്‍ സെക്രട്ടറി

തൻറെ വ്യക്തിഗത കാര്യദർശിയായി, (PERSONAL SECRETARY) ആയി ഇറ്റലി സ്വദേശിയായ വൈദികൻ ഫാബിയൊ സലേർണൊയെ (FABIO SALERNO) പാപ്പാ നിയമിച്ചു. ശനിയാഴ്ചയാണ് (01/08/20) ഫ്രാൻസീസ് പാപ്പാ ഈ നിയമന ഉത്തരവ് പുറപ്പെടുവിച്ചതെന്ന് പരിശുദ്ധസിംഹാസനത്തിൻറെ വാർത്താവിതരണ കാര്യാലയത്തിൻറെ (പ്രസ്സ് ഓഫീസ്) മേധാവി മത്തേയൊ ബ്രൂണി ഒരു പത്രക്കുറിപ്പിൽ വെളിപ്പെടുത്തി.

2014 ഏപ്രിൽ മുതൽ ഫ്രാൻസീസ് പാപ്പായുടെ വ്യക്തിഗത കാര്യദർശിയായിരുന്ന മോൺസിഞ്ഞോർ യോഹാന്നിസ് ലാഹ്സിയുടെ സേവന കാലാവധി കഴിഞ്ഞതിനെ തുടർന്നാണ് പുതിയ നിയമനം.

തൽസ്ഥാനത്തേക്കു നിയമിതനായിരിക്കുന്ന വൈദികൻ ഫാബിയൊ സലേർണൊ ഇറ്റലിയിലെ കത്തൻസാരൊ സ്വദേശിയാണ്.

വത്തിക്കാൻറെ വിദേശകാര്യലായത്തിൽ സേവനമനുഷ്ഠിക്കുന്ന അദ്ദേഹം 1979 ഏപ്രിൽ 25-ന് ജനിച്ചു.

റോമിലെ ലാറ്ററൻ പൊന്തിഫിക്കൽ സർവ്വകലാശാലയിൽ നിന്ന് സഭാനിയമത്തിലും (കാനൻ നിയമത്തിലും) പൗരനിയമത്തിലും ഡോക്ടറേറ്റു നേടിയിട്ടുണ്ട് ഫാദർ ഫാബിയൊ സലേർണൊ.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles