മറ്റുള്ളവരോട് ക്ഷമിക്കാന്‍ എനിക്ക് കഴിയുന്നുണ്ടോ? (നോമ്പുകാലം ചിന്ത)

ബൈബിള്‍ വായന
മിക്കാ 7: 18 – 19

‘തന്റെ അവകാശത്തിന്റെ അവശേഷിച്ച ഭാഗത്തോട് അവരുടെ അപരാധങ്ങള്‍ പൊറുക്കുകയും അതിക്രമങ്ങള്‍ ക്ഷമിക്കുകയും ചെയ്യുന്ന അങ്ങയെപ്പോലെ ഒരു ദൈവം വേറെ ആരുണ്ട്? അവിടുന്നു തന്റെ കോപം എന്നേക്കുമായി വച്ചു പുലര്‍ത്തുന്നില്ല; എന്തെന്നാല്‍, അവിടുന്ന് കാരുണ്യത്തില്‍ ആനന്ദിക്കുന്നു. അവിടുന്ന് വീണ്ടും നമ്മോടു കാരുണ്യം കാണിക്കും. നമ്മുടെ അകൃത്യങ്ങളെ അവിടുന്ന് ചവിട്ടിമെതിക്കും. ആഴിയുടെ അഗാധങ്ങളിലേക്കു നമ്മുടെ പാപങ്ങളെ അവിടുന്ന് തൂത്തെറിയും.’

ധ്യാനിക്കുക

ക്ഷമയിലും കരുണ പ്രദര്‍ശിപ്പിക്കുന്നതിലും ദൈവം ആനന്ദിക്കുന്നു. ദൈവത്തിന്റെ ക്ഷമ യാചിക്കുന്നതില്‍ ഇത് എനിക്ക് ആത്മവിശ്വാസം നല്‍കുന്നുണ്ടോ? എന്തു കൊണ്ട്?

ക്ഷമിക്കാനും കരുണ കാണിക്കാനും എനിക്ക് പ്രയാസകരമായിരിക്കുന്നത് എന്തു കൊണ്ട്? മറ്റുള്ളവരോട് ക്ഷമിക്കുന്നതിന് സഹായിക്കാന്‍ ദൈവത്തിന് എന്തു ചെയ്യാന്‍ സാധിക്കും?

ക്ഷമ കഴിഞ്ഞു പോയ കാലത്തെ മാറ്റുന്നില്ല, എന്നാല്‍ ഭാവിയെ മാറ്റുന്നു. ക്ഷണിക്കുമ്പോള്‍ ദൈവം പൂര്‍ണമായി ക്ഷമിക്കുന്നു. എന്നാല്‍ ഞാന്‍ എപ്രകാരമാണ് ക്ഷമിക്കുന്നത്?

പ്രാര്‍ത്ഥിക്കുക

സ്വര്‍ഗീയ പിതാവേ,
അങ്ങയുടെ കരുണയും ക്ഷമയും വിവരിക്കാന്‍ എനിക്ക് വാക്കുകളില്ല. അങ്ങയുടെ ക്ഷമയുടെ ശക്തി എന്റെ ഹൃദയത്തെ സ്പര്‍ശിക്കുകയും എന്നില്‍ നിറയുകയും ചെയ്യട്ടെ. അങ്ങനെ ഞാന്‍ ഈ ലോകത്തില്‍, പ്രത്യേകിച്ച് എനിക്ക് ക്ഷമിക്കാന്‍ സാധിക്കാത്തവരിലേക്ക് കരുണയും സ്‌നേഹവുമായി ഒഴുകട്ടെ. ആമ്മേന്‍.

‘ദൈവകാരുണ്യത്തിന്റെ മഹാപര്‍വതത്തിനു മുന്നില്‍ നമ്മുടെ പാപങ്ങള്‍ വെറും മണ്‍തരിയാണ്:’ (വി. ജോണ്‍ വിയാനി)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles