ഭാവി വൈദികരും കന്യാസ്ത്രീകളും ഫ്രാന്‍സിസ് പാപ്പായെ പിന്തുടരണമെന്ന് ഫ്രാന്‍സിസ്‌കന്‍ സംഘടന

വേളാങ്കണ്ണി: വൈദികരും സന്ന്യാസിനികളും ആകാന്‍ ആഗ്രഹിക്കുന്ന എല്ലാവരും ഫ്രാന്‍സിസ് പാപ്പായുടെ മനസ്സും അരൂപിയും സ്വന്തമാക്കണമെന്നും പാവങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കണമെന്നും ഇന്ത്യയിലെ ഫ്രാന്‍സിസ്‌കന്‍ സംഘടനയായ ഫ്രാന്‍സിസ്‌കന്‍ ഫാമിലീസ് ഓഫ് ഇന്ത്യ.

‘രാജ്യമെമ്പാടും ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ സന്ന്യാസ സഭകളില്‍ ചേരുന്ന ഇന്നത്തെ യുവജനങ്ങള്‍ ഫ്രാന്‍സിസ് പാപ്പായുടെ ദൗത്യവും ദര്‍ശനവും ഇന്ത്യന്‍ പശ്ചാത്തലത്തില്‍ സ്വാശീകരിക്കണം’ വേളാങ്കണ്ണിയില്‍ നടന്ന, അഞ്ചു ദിവസം നീണ്ടു നിന്ന സെമിനാറില്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു.

സെപ്തംബര്‍ 25 മുതല്‍ 29 വരെ നടന്ന സെമിനാറില്‍ ഇന്ത്യയിലെമ്പാടും നിന്നുള്ള 105 റെക്ടര്‍മാരും സെമിനാരിക്കാരും പങ്കെടുത്തു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles