‘സഭയുടെ നവീകരണം അത്മായരില്‍’ ഫാ. റോജര്‍ ലാന്‍ഡ്രി

ഓക്ക്‌ലന്‍ഡ്്: കത്തോലിക്കാ സഭ നവീകരിക്കപ്പെടണമെങ്കില്‍ സഭയുടെ ശരീരം മുഴുവനും, പ്രത്യേകിച്ച് അത്മായര്‍ വിശ്വാസത്തോടും ഭക്തിയോടും കൂടി ജീവിക്കാന്‍ ശ്രദ്ധിക്കണം എന്ന് ഫാ. റോജര്‍ ലാന്‍ഡ്രി. യുണൈറ്റ് നേഷന്‍സില്‍ പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകനാണ് ഫാ. റോജര്‍.

‘ചരിത്രത്തില്‍ നവീകരണങ്ങള്‍ക്ക് നേതൃത്വം കൊടുത്തത് മാര്‍പാപ്പമാരും, മെത്രാന്മാരും, സന്ന്യാസ സഭാ സ്ഥാപകരും അവരുടെ ആത്മീയ സന്തതികളും ആയിരിക്കും. എന്നാല്‍ അതനുസരിച്ചു ജീവിക്കുന്നവരാണ് ആ നവീകരണം യാഥാര്‍ത്ഥമാക്കുന്നത്’ ഫാ. റോജര്‍ പറഞ്ഞു.

എല്ലാവരും വിശുദ്ധിയിലേക്ക് വിളിക്കപ്പെട്ടിരിക്കുന്നു എന്ന വത്തിക്കാന്‍ കൗണ്‍സിലിന്റെ പഠനങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. ക്രിസ്ത്യാനികളെ ഉപ്പ്, വെളിച്ചം, പുളിമാവ് എന്നീ സുചനകള്‍ വഴി സുവിശേഷം വിശേഷിപ്പിക്കുന്നതും അദ്ദേഹം എടുത്തു പറഞ്ഞു.

ന്യൂസിലന്‍ഡിലെ ഓക്ക്‌ലന്‍ഡിലെ സേക്രഡ് ഹാര്‍ട്ട് കോളേജില്‍ നടന്ന ദിവ്യകാരുണ്യ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എമരിറ്റസ് ബിഷപ്പ് ഡെനീസ് ബ്രൗണ്‍, ബിഷപ്പ് ഡണ്‍ ഓഫ് ഓക്ക്‌ലന്‍ഡ് എന്നിവര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles