ബ്രസീലിയന്‍ ജനതയുടെ ദൈവമാതൃഭക്തിയെ കുറിച്ചറിയാമോ?

ബ്രദര്‍ ഡൊമിനിക് പി.ഡി.
ചീഫ് എഡിറ്റര്‍,
ഫിലാഡല്‍ഫിയ, യു.എസ്.എ.

ലോകത്തിൽ ഏറ്റവും കൂടുതൽ കത്തോലിക്കരുള്ള രാജ്യമായ ബ്രസീലിൻ്റെ സ്വർഗ്ഗീയ മധ്യസ്ഥയായ അപ്പരസീതാ മാതാവ് (Our Lady of Aparecida). എല്ലാ വർഷവും ഒക്ടോബർ 12 ന് ബ്രസീലിയൻ ജനത അപ്പരസീതാ മാതാവിൻ്റെ തിരുനാൾ ആഘോഷിക്കുന്നു.

1717- ഒക്ടോബർ മാസത്തിൽ, അസുമർ പ്രവിശ്യയുടെ ഗവർണർ ആയിരുന്ന ഡോം പെഡ്രോ ദേ അൽമേഡ. ( Dom Pedro de Almeida) പാരാഹൈബ നദീതീരത്തുള്ള ഗ്രാമമായ ഗ്വാറാറ്റിൻക്വെറ്റയിൽ ( Guaratinqueta) സന്ദർശനത്തിനായി വന്നു. അദ്ദേഹത്തിൻ്റെ ബഹുമാനാർത്ഥം ഒരു വിരുന്നൊരുക്കാൻ ഗ്രാമവാസികൾ തീരുമാനിച്ചു. മത്സ്യം അവരുടെ വിരുന്നിൻ്റെ പ്രധാന വിഭവമായിരുന്നതിനാൽ മൂന്നു മത്സ്യത്തൊഴിലാളികൾ മീൻ പിടിക്കാൻ പുറപ്പെട്ടു.

ഫിലിപ്പ് പെഡ്രോസോ, ഡൊമിംഗോസ് ഗാർസിയ, ജോവ ആൽ‌വസ് എന്നിവരാണ് തങ്ങളുടെ ബോട്ടിന്റെ പരാഹിബ നദിയിയിൽ മീൻ പിടിക്കാൻ പോയത്. മീൻ സമൃദ്ധമായി ലഭിക്കുന്ന കാലമല്ലായിരുന്നതിനാൽ അവർ അമലോത്ഭവ മാതാവിനോട് പ്രത്യേകം പ്രാർത്ഥിച്ചിരുന്നു. മണിക്കൂറുകൾ അധ്വാനിച്ചട്ടും ഒന്നും ലഭിക്കാത്തതിനാൽ തിരികെ പോകാൻ അവർ തീരുമാനിച്ചു. എങ്കിലും തിരികെ പോകുന്നതിനു മുമ്പ് അവസാനമായി ഒരിക്കൽ കൂടി വലയെറിയാൻ അവർ സന്നദ്ധരായി. വലയെറിഞ്ഞ ജോവ ആൽ‌വസ് എന്തോ കുടിങ്ങിയതറിഞ്ഞ് വല പതുക്കെ ബോട്ടിലേക്കു വലിച്ചു കയറ്റി. വലയിൽ കുടുങ്ങിയത് മത്സ്യമായിരുന്നില്ല മറിച്ച് ഒരു തടിക്കഷണമായിരുന്നു. പരിശോധിച്ചപ്പോൾ തലയില്ലാത്ത ഒരു പ്രതിമയുടെ ഭാഗമാണന്നു മനസ്സിലാക്കി. അടുത്ത തവണ വലയെറിഞ്ഞപ്പോൾ വൃത്താകൃതിയിലുള്ള ഒരു ചെറിയ തടിക്കഷണം അവർക്കു ലഭിച്ചു. സൂക്ഷിച്ചു നോക്കിയപ്പോൾ തങ്ങൾക്കു ആദ്യം കിട്ടിയ പ്രതിമയുടെ ശിരസ്സാണന്നു തിരിച്ചറിഞ്ഞു.

രണ്ടു ഭാഗങ്ങളും ചേർത്തു വച്ചപ്പോൾ പരിശുദ്ധ കന്യാകാ മറിയത്തിൻ്റെ രൂപമാണന്നു തിരിച്ചറിഞ്ഞ അവർ തങ്ങൾക്കു മുമ്പിൽ പ്രത്യക്ഷപ്പെട്ട മറിയം എന്ന അർത്ഥത്തിൽ അപ്പരസീതാ എന്ന (Our Lady of Aparecida) ആ രൂപത്തിനു പേരു നൽകി. കൂടെയുള്ള പരിശുദ്ധ കന്യകാമറിയത്തിൽ നിന്നു ലഭിച്ച ഉൾപ്രേരണയാൽ ആൽവസ് വീണ്ടും വലയെറിഞ്ഞു. ഇത്തവണ അവർ മൂവരും അതിശയിക്കത്ത രീതിയിൽ അത്ഭുതകരമായി മത്സ്യം ലഭിച്ചു.

പിറ്റേ ദിവസം അവർ പ്രതിമയുടെ ശരീരത്തിൽ തല ഉറപ്പിച്ച് വൃത്തിയാക്കിയപ്പോൾ അവർക്കു പ്രിയപ്പെട്ട അമലോത്ഭവ മാതാവിൻ്റെ ഒരു കറുത്ത പതിപ്പാണെന്ന് അവർ തിരിച്ചറിഞ്ഞു. മുക്കുവരിൽ ഒരാൾ പരിശുദ്ധ കന്യകാമറിയത്തെ തൻ്റെ എളിയ ഭവനത്തിൽ സ്ഥാപിച്ചു. പ്രതിമയുടെ കഥയും മീൻ പിടുത്തത്തിൻ്റെ അത്ഭുഭുതവും കേട്ടറിഞ്ഞ് വളരെയധികം ആളുകൾ ആ ഭവനത്തിൽ തടിച്ചു കൂടി. താമസിയാതെ ഒരു ചെറിയ ചാപ്പൽ പണിതു. ജനക്കൂട്ടത്തിൻ്റെ ബാഹുല്യം കാരണം ഏതാനും നാളുകൾക്കുള്ളിൽ വലിയ ഒരു ചാപ്പൽ പണിതു. അപ്പരസീത മാതാവിൻ്റെ മാധ്യസ്ഥം വഴി നിരവധി രോഗശാന്തികളും അസാധാരണമായ അത്ഭുതങ്ങളും സംഭവിച്ചു.

1846 ൽ ആരംഭിച്ച പുതിയ ദൈവാലയത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ 1888 ൽ പൂർത്തീയായി. പിന്നീടു രൂപം ദൈവാലയത്തിലേക്കു മാറ്റി 1904-ൽ വി. വിശുദ്ധ പത്താം പീയൂസ് മാർപാപ്പയുടെ കല്പന പ്രകാരം, അമലോത്ഭാവിൻ്റെ തിരുനാൾ ദിനത്തിൽ പരിശുദ്ധ അമ്മുടെ തിരുസ്വരൂപത്തിൽ കിരീടം അണിയിച്ചു. പരിശുദ്ധ അമ്മയെ അമലോത്ഭവയായി പ്രഖ്യാപിച്ചതിൻ്റെ അമ്പതാം വാർഷികത്തിൻ്റെ ഓർമയ്ക്കായിട്ടാണ് ഇത് ചെയ്തത്. 1909-ൽ ഒരു ചെറിയ ബസിലിക്കയുടെ (minor Basilica ) തലത്തിലേക്ക് ഉയർത്തപ്പെട്ട ഈ മരിയൻ ദൈവാലയത്തെ 1930-ൽ പതിനൊന്നാം പീയൂസ്പ മാർപ്പാപ്പ ബസിലിക്കയായി ഉയർത്തുകയും അപ്പരസീത മാതാവിനെ ( Our Lady of Aparecida ) ബ്രസീലിൻ്റെ സ്വർഗ്ഗീയ മധ്യസ്ഥയായി പ്രഖ്യാപിക്കുകയും ചെയ്തു.
ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ (1950 കളിൽ ) ഒരു വലിയ ബസിലിക്കാ നിർമ്മിക്കാൻ തുടങ്ങി. 1980 ൽ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ ഈ ബസിലിക്കയുടെ കൂദാശ നിർവ്വഹിച്ചു.
വത്തിക്കാനിലെ വിശുദ്ധ പത്രോസിൻ്റെ ബസിലിക്ക കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ബസിലിക്കയാണ് അപ്പരസീതാ മാതാവിൻ്റെ ബസിലിക്കാ.

ബ്രസിലിലെ സാവോ പൗളോയിക്കു സമീപമുള്ള ലോകത്തിലെ ഏറ്റവും വലിയ മരിയൻ ദൈവാലയത്തിൽ എകദേശം 45000 ത്തോളം വിശ്വാസികളെ ഉൾക്കൊള്ളും.

2017 ഒക്ടോബറിൽ അപ്പരസീത മാതാവിൻ്റെ പ്രത്യക്ഷീകരണത്തിൻ്റെ മൂന്നുറാം വാർഷികം ബ്രസീലിൽ സമുചിതമായി ആഘോഷിച്ചിരുന്നു. ബ്രസീലിയൻ ജനതയുടെ മരിയഭക്തിയുടെ പ്രതീകമായ അപ്പരസീതാ മാതാവ് പ്രൊട്ടസ്റ്റു സ്വാധീനത്താൽ മരിയഭക്തയിൽ കാതലായ ഇടിവു സംഭവിച്ച ബ്രസിലിനെ മാതൃ സവിധത്തിലേക്കു തിരികെ കൊണ്ടുവരുന്നതിൽ സവിശേഷ പങ്കു വഹിക്കുന്നു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Realated articles