വിശ്വാസപ്രമാണത്തില്‍ പറയുന്ന ‘വിശുദ്ധരുടെ ഐക്യം’ എന്താണ് ?

കത്തോലിക്കാ സഭയുടെ വിശ്വാസപ്രമാണത്തില്‍ ഓരോ വിശ്വാസിയും പ്രഖ്യാപിക്കുന്ന ഒരു പ്രസ്താവനയാണ് വിശുദ്ധരുടെ ഐക്യത്തില്‍ ഞാന്‍ വിശ്വസിക്കുന്നു എന്നത്. എന്താണ് ഈ വിശുദ്ധരുടെ ഐക്യം?

വിശുദ്ധരുടെ ഐക്യം എന്നാല്‍ സ്വര്‍ഗത്തിലെയും ഭൂമിയിലെയും ശുദ്ധീകരണസ്ഥലത്തെയും വിശ്വാസികള്‍ തമ്മിലുള്ള ആത്മീയമായ ഐക്യമാണ്. യേശുവിന്റെ മൗതിക ശരീരം എന്ന നിലയില്‍ സ്വര്‍ഗത്തിലുള്ളവരും ഭൂമിയിലുള്ള വിശ്വാസികളും ശുദ്ധീകരണസ്ഥലത്തുള്ള വിശ്വാസികളും തമ്മില്‍ ഒരു ഐക്യമുണ്ട്. സ്വര്‍ഗത്തിലുള്ള വിശുദ്ധര്‍ ഭൂമിയിലുള്ളവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നു. ഭൂമിയിലുള്ള വിശ്വാസികള്‍ ശുദ്ധീകരണ സ്ഥലത്തുള്ളവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നു. അതു വഴി ആത്മീയമായ അവരെല്ലാവരും ഒന്നായി തീരുന്നു.

സകല വിശുദ്ധരുടെയും ദിനത്തില്‍ നമ്മള്‍ കത്തോലിക്കാ സഭ പ്രഖ്യാപിച്ചുള്ളവരും പ്രഖ്യാപിക്കാത്തവരുമായ എല്ലാ വിശുദ്ധ ജീവിതങ്ങളെയും അനുസ്മരിക്കുകയാണ് ചെയ്യുന്നത്.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles