ഫാത്തിമാ രാജ്ഞിക്ക് സ്തുതി!

1917 ഒക്ടോബര്‍ 13. അന്നായിരുന്നു പരിശുദ്ധ മാതാവ് ഫാത്തിമായില്‍ നല്‍കിയ അവസാനത്തെ ദര്‍ശനം. അത് കാണാന്‍ ഫാത്തിമായിലെ കൊവ ദ ഇരിയ പുല്‍മേടുകളില്‍ തിങ്ങിക്കൂടിയത് ഏകദേശം 70,000 ജനങ്ങള്‍. അവരില്‍ വിശ്വാസികളും അവിശ്വാസികളുമുണ്ടായിരുന്നു. ശാസ്ത്രജ്ഞരും ഡോക്ടര്‍മാരും പത്രക്കാരുമുണ്ടായിരുന്നു. പല തരക്കാരായ മനുഷ്യര്‍.

മഹത്തായ ഒരു അത്ഭുതം ദൃശ്യമാകുമെന്ന് മാതാവ് ദര്‍ശനക്കാരായ കുട്ടികള്‍ക്ക് നേരത്തെ തന്നെ അറിയിപ്പു നല്‍കിയിരുന്നു. എഴുപതിനായിരത്തോളം ജനങ്ങളുടെ മുന്നില്‍ വച്ച് ആ മഹാത്ഭുതം സംഭവിച്ചു. വെള്ളിശോഭയുള്ള ഒരു തളിക മേഘങ്ങള്‍ക്കു പിന്നില്‍ നിന്ന് പ്രത്യക്ഷപ്പെട്ടു. വൃത്താകൃതിയില്‍ ആ സൂര്യഗോളം ആകാശത്ത് ചുറ്റിക്കറങ്ങുന്ന ദൃശ്യം കണ്ടവര്‍ ഒന്നും രണ്ടും പേരല്ല. പതിനായിരങ്ങളാണ്. പത്തു മിനിറ്റു നേരം ഈ ദൃശ്യം ആകാശത്ത് കാണപ്പെട്ടു എന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

‘ആ വെള്ളി സൂര്യന്റെ വെളിച്ചം മനോഹരമായ നീലനിറത്തിലുള്ളതായിരുന്നു. ജനങ്ങള്‍ അത്ഭുതദൃശ്യം കണ്ട് നിലവിളിച്ചു. ആയിരങ്ങള്‍ മുട്ടിന്‍മേല്‍ നിന്ന് ദൈവത്തെ സ്തുതിച്ചു.’ എന്ന് ലിസ്ബണിലെ ന്യൂസ് പേപ്പറായ ഓ ഡിയായുടെ റിപ്പോര്‍ട്ടര്‍ എഴുതി. ഇത്രയേറെ ആളുകള്‍ ഒരുമിച്ച് ഒരു മഹത്തായ അത്ഭുതം കണ്ടു എന്ന് പറയുമ്പോള്‍ തീര്‍ച്ചയായും നാം മാതാവിന്റെ മാധ്യസ്ഥ ശക്തിയില്‍ സംശയമില്ലാതെ വിശ്വസിക്കണം. ഫാത്തിമായിലെ സന്ദേശങ്ങള്‍ ഹൃദയപൂര്‍വം സ്വീകരിക്കണം.

ഫാത്തിമാ ദര്‍ശനങ്ങളുടെ നൂറ്റിരണ്ടാം വാര്‍ഷികമാണിത്. ആധുനിക ലോകചരിത്രത്തിലെ ഏറ്റവും വലിയ മരിയന്‍ ദര്‍ശനമാണ് ഫാത്തിമായില്‍ നടന്നത്. ഫാത്തിമായില്‍ മാതാവ് പറഞ്ഞ എല്ലാ പ്രവചനങ്ങളും അക്ഷരം പ്രതി നിറവേറി. കമ്മ്യൂണിസ്റ്റ് റഷ്യയുടെ മാനസാന്തരം അവയില്‍ ഒന്നായിരുന്നു. വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഫാത്തിമാ മാതാവിന്റെ വലിയ ഭക്തനായിരുന്നു. അലി അഗ്ക നടത്തിയ വധശ്രമത്തില്‍ നിന്ന് താന്‍ രക്ഷപ്പെട്ടത് ഫാത്തിമാ മാതാവിന്റെ കൃപ കൊണ്ടാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു.

മാതാവിന് പ്രത്യേകമായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ക്വീന്‍ മേരി മിനിസ്ട്രിയും മരിയന്‍ടൈസ് വേള്‍ഡും മാതൃസ്തുതികള്‍ വാഴ്ത്തുന്നതിനായി പ്രയത്‌നിച്ചു കൊണ്ടിരിക്കും. മാതാവിനെ സ്‌നേഹിക്കുന്ന പ്രിയ വായനക്കാരും മരിയഭക്തി പ്രചരിപ്പിക്കാന്‍ ഞങ്ങള്‍ക്കൊപ്പം ഉണ്ടാകണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.

യേശുവില്‍ സ്‌നേഹപൂര്‍വ്വം,

ബ്രദര്‍ ഡൊമിനിക് പി.ഡി.
ഫിലാഡല്‍ഫിയ,
ചീഫ് എഡിറ്റര്‍,മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles