കരുതൽ

അന്ന് രാവിലെ ഒരു കോൺവൻ്റിൽ വിശുദ്ധ കുർബാനയ്ക്ക് പോയതായിരുന്നു.
ആ കോൺവൻ്റിലുള്ള സിസ്റ്റേഴ്‌സിൽ ഭൂരിഭാഗം പേരും പ്രായം ചെന്നവരാണ്.
കുർബാന കഴിഞ്ഞ് മടങ്ങുമ്പോൾ ഒന്നുരണ്ട് സിസ്റ്റേഴ്സ് ചോദിച്ചു:
“അച്ചാ, ഇന്ന് ഇലക്ഷൻ ദിവസമല്ലെ?
അച്ചൻ പോകുന്ന വഴിയ്ക്ക്
സ്കൂളിലുള്ള പോളിങ്ങ് ബൂത്തിൽ
ഞങ്ങളെക്കൂടി ഒന്നിറക്കാമോ?”
“അതിനെന്താ, നിങ്ങൾ കയറിക്കോളൂ”
എന്ന് പറഞ്ഞ് ഡോർ തുറന്നു കൊടുത്തു.
അവരെ യാത്രയാക്കാൻ ആ കോൺവൻ്റിലെ സുപ്പീരിയർ സിസ്റ്റർ എത്തി
“അമ്മമാരേ, നിങ്ങൾ വോട്ട് ചെയ്ത് എങ്ങനെയാ തിരിച്ചു വരിക?
ഇത്രയും ദൂരം നടന്ന് വരേണ്ട…
ഒരു ഓട്ടോ വിളിച്ച് വന്നോളൂ….”
എന്ന് പറഞ്ഞപ്പോൾ അവർ
സന്തോഷത്തോടെ തലയാട്ടി.
ഓട്ടോ വിളിച്ചു വരണം എന്നു പറഞ്ഞ
ആ സുപ്പീരിയർ സിസ്റ്ററിൻ്റെ കരുതൽ
ഓർത്ത് ദൈവത്തിന് ഞാൻ നന്ദി പറഞ്ഞു.
ആവശ്യങ്ങൾ കണ്ടറിഞ്ഞ് കൂടെയുള്ളവർ സഹായിക്കണമെന്നത് ഏതൊരു വ്യക്തിയുടേയും ആഗ്രഹമാണ്.
പ്രത്യേകിച്ച് രോഗികളും വയോവൃദ്ധരും അക്കാര്യത്തിൽ കൂടുതൽ കരുതൽ ആഗ്രഹിക്കുന്നവരാണ്.
ഇവിടെയാണ് ഈ സന്യാസ ആശ്രമത്തിലെ സുപ്പീരിയർ മാതൃകയാകുന്നത്. ഓരോരുത്തരെയും അവരുടെ
ആവശ്യങ്ങൾ കണ്ടറിഞ്ഞ്
സഹായിക്കുക എന്നത്
ദൈവീക പുണ്യമാണ്.
അതിന് പ്രത്യേകിച്ച് ദിവസമോ
മണിക്കൂറോ എന്നൊന്നില്ല.
അതുകൊണ്ടാണ്
സാബത്തു ദിവസമായിട്ടും
കൈശോഷിച്ച ഒരുവനെ
സിനഗോഗ് അധികാരികൾ നോക്കി നിൽക്കേ എല്ലാവരുടെയും മധ്യത്തിലേക്ക്
വിളിച്ചു നിർത്തി ക്രിസ്തു സുഖപ്പെടുത്തിയത് (Ref ലൂക്ക 6:6-13).
അധികാരികൾ ഗൂഢാലോചന നടത്തുമെന്നറിഞ്ഞിട്ടും
ആ രോഗിക്ക് കരുതലിൻ്റെ കരസ്പർശം നൽകാൻ ക്രിസ്തു മടിച്ചില്ല.
നമ്മുടെ ജീവിതത്തിലും
രോഗികളോടും വയോജനങ്ങളോടും
കുറേക്കൂടി കരുണയും കരുതലും ഉള്ളവരാകാൻ പ്രയത്നിക്കാം.

~ ഫാദർ ജെൻസൺ ലാസലെറ്റ് ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles