വത്തിക്കാന്‍ പ്രസ് ഓഫീസിന് പുതിയ ഡയറക്ടര്‍
വത്തിക്കാന്‍ സിറ്റി: പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ് ഓഫീസിന്റെ പുതിയ ഡയറക്ടറായി ഫ്രാന്‍സിസ് പാപ്പാ മത്തേയോ ബ്രൂണിയെ നിയമിച്ചു. നിയമനം ജൂലൈ 22 മുതല്‍ നിലവില്‍ വരും.
മുന്‍ പ്രസ് ഓഫീസ് ഡയറക്ടര്‍മാരായ ഗ്രെഗ് ബര്‍ക്ക്, പലോമ ഗാര്‍ഷ്യ ഓവെജെറോ എന്നിവര്‍ 2018 അവസാനത്തില്‍ രാജി വച്ചിരുന്നു. തുടര്‍ന്ന്, അലസാന്‍ഡ്രോ ഗിസ്സോട്ടി താല്കാലിക ഡയറക്ടറായി സേവനം ചെയ്തിരുന്നു.
ഗ്രേറ്റ് ബ്രട്ടനില്‍ ജനിച്ച് ഇറ്റാലിയന്‍ വംശജനായ ബ്രൂണി 2009 മുതല്‍ വത്തിക്കാന്‍ പ്രസ് ഓഫീസില്‍ സേവനം ചെയ്ത വ്യക്തിയാണ്. 2016 അദ്ദേഹം മീഡിയ ഓപ്പറേഷന്‍സ് വിഭാഗത്തിന്റെ കോ ഓര്‍ഡിനേറ്ററായി സേവനം ചെയ്തു പോരുന്നു.
ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യുന്ന ബ്രൂണി വിദേശ ഭാഷകളില്‍ പാണ്ഡ്യത്യം നേടിയിട്ടുണ്ട്.