ലൈംഗികചൂഷണത്തിനിരകള്‍ക്കായി ഉപവസിച്ചു പ്രാര്‍ത്ഥിക്കൂ: ഡെന്‍വര്‍ ആര്‍ച്ചുബിഷപ്പ്

ഡെന്‍വര്‍: ലോകമെമ്പാടും ലൈംഗിക ചൂഷണത്തിന് ഇരകളായവര്‍ക്കായി പ്രാര്‍ത്ഥിക്കാന്‍ ആഹ്വാനം ചെയ്ത് ഡെന്‍വര്‍ ആര്‍ച്ചുബിഷപ്പ് സാമുവല്‍ അക്വില. ഈ നോമ്പുകാലത്തിലെ ആദ്യ വെള്ളിയാഴ്ചയായ ഫെബ്രുവരി 28 ന് ഉപവാസത്തോടെ ലൈംഗിക ഇരകള്‍ക്കായി പ്രാര്‍ത്ഥിക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

‘സഭയ്ക്കുള്ളിലെ വലിയ തിന്മയായ അതിനെ നേരിടുന്നതില്‍ നാം വളരെ മുന്നോട്ടു പോയിരിക്കുന്നു. എന്നാല്‍ ഇത്തരം പ്രവര്‍ത്തികള്‍ വഴി ലൈംഗിക പീഡനത്തിന് ഇരകളായവര്‍ക്കുണ്ടായ മാനസികവും ശാരീരകവും ആത്മീയവുമായ മുറിവുകള്‍ ഉണക്കാന്‍ നമുക്ക് സാധിച്ചിട്ടില്ല എന്ന് മറക്കരുത്’ ആര്‍ച്ചുബിഷപ്പ് സാമുവല്‍ അക്വില എഴുതി.

ഈ നിശ്ചിത ദിവസം നിങ്ങളെല്ലാവരും കൂടുതല്‍ സമയം പ്രാര്‍ത്ഥിച്ച് പ്രായശ്ചിത്ത പ്രവര്‍ത്തികളില്‍ ഏര്‍പ്പെടണം എന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു, ആര്‍ച്ചുബിഷപ്പ് പറഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles