ദുരുപയോഗമുണ്ടാകുന്നതിന് ബ്രഹ്മചര്യമല്ല കാരണം: വിശ്വാസ തിരുസംഘം

വത്തിക്കാന്‍ സിറ്റി: പുരോഹിതരുടെ ലൈംഗിക ദുരുപയോഗം ഒരു പ്രതിസന്ധിയായി വളരുന്ന സാഹചര്യത്തില്‍ ബ്രഹ്മചര്യത്തെ സാധൂകരിച്ച് വിശ്വാസ തിരുസംഘത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍. ഫാ. ജോര്‍ഡി ബെര്‍ട്ടോമ്യൂ ഫാര്‍നോസ് ആണ് ഒരു സ്പാനിഷ് മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ബ്രഹ്മചര്യത്തെ പിന്തുണച്ചത്.

പുരോഹിതരെയെല്ലാം സംശയത്തോടെ വീക്ഷിക്കുന്ന പ്രവണതയെയും ഫാ. ജോര്‍ഡി വിമര്‍ശിച്ചു. ‘കുട്ടികളുടെ ദുരുപയോഗം എല്ലാ സാമൂഹിക ധാരകളിലുമുണ്ട്, എല്ലാ തൊഴില്‍ മേഖലകളിലും ഇത് നടക്കുന്നുണ്ട്. തീര്‍ച്ചയായും മതാത്മകവ്യക്തികളും ഇത് കാണുന്നുണ്ട്. എന്നാല്‍ ഈ ഹീനമായ കുറ്റകൃത്യങ്ങളില്‍ എപ്പോഴും പുരോഹിതര്‍ സംശയിക്കപ്പെടുന്ന പ്രവണത കാണുന്നു എന്നത് ദുഖകരമാണ്:’ അദ്ദേഹം പറഞ്ഞു.

കത്തോലിക്കാ ബ്രഹ്മചര്യമാണ് ലൈംഗിക ദുരുപയോഗങ്ങള്‍ക്കു കാരണം എന്ന ആരോപണത്തോട് ഫാ. ജോര്‍ഡി പ്രതികരിച്ചു: ‘ഈ ആരോപണം ഇന്നത്തെ ശരിയായ പ്രശ്‌നത്തെ കൈകാര്യം ചെയ്യുന്നില്ല എന്നതാണ് വാസ്തവം. വിവാഹജീവിതം വഴി ചില പുരോഹിതരുടെ ഇത്തരം വഴിപിഴപ്പുകള്‍ ഇല്ലാതാകുമെന്ന് ശാസ്ത്രീയമായ ഒരു ഡാറ്റയുമില്ല’ അദ്ദേഹം വ്യക്തമാക്കി.

‘പുരോഹിത ബ്രഹ്മചര്യം നേരിട്ട് എന്തെങ്കിലും തരത്തിലുള്ള ലൈംഗിക അടിമത്തത്തിലേക്ക് നയിക്കുമെന്നതിന് യാതൊരു തെളിവുമില്ല. മാത്രവുമല്ല, ദുരുപയോഗക്കാരെ അളക്കേണ്ട പ്രസക്തമായ ഒരു അളവുകോലായി ബ്രഹ്മചര്യം ഒരിക്കലും കണക്കാക്കപ്പെട്ടിട്ടുമില്ല. മറിച്ച് ദുരുപയോഗം ചെയ്യുന്നവരില്‍ ഏറിയ പങ്കും വിവാഹിതരാണ് എന്നോര്‍ക്കണം. ‘ അദ്ദേഹം പരഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles