91 ാം സങ്കീര്‍ത്തനം ക്യാന്‍സറില്‍ നിന്നു രക്ഷ നല്‍കിയപ്പോള്‍
‘ഞാന്‍ സൗഖ്യമായി എന്ന പ്രയോഗം വൈദ്യശാസ്ത്രത്തിനു ഇഷ്ടമല്ലെങ്കിലും എന്റെ ജീവിതത്തില്‍ ദൈവം നല്‍കിയ റിപ്പോര്‍ട്ടില്‍ ഞാന്‍ വിശ്വസിക്കുന്നു. ഓരോ ദിവസവും ഞാന്‍ 91 ാം സങ്കീര്‍ത്തനം ഉരവിടുന്നു. ഞാന്‍ മരുന്നും ദൈവവചനവും കഴിക്കുന്നു. പ്രകൃതിയിലെ ഏറ്റവും മെച്ചമായതു സ്വീകരിക്കുമ്പോഴും എനിക്കു യാതൊരു നിയന്ത്രണവുമില്ലാത്ത കാര്യങ്ങളില്‍ ഞാന്‍ ദൈവത്തില്‍ തന്നെ ആശ്രയിക്കുന്നു.’ ഈ വാചകം ഒരു അത്ഭുതസാക്ഷ്യമാണ്. പ്രമുഖ വര്‍ഷിപ്പ് ഗായിക ഡാര്‍ലിന്റെ വാക്കുകള്‍. 91 ാം സങ്കീര്‍ത്തനം ക്യാന്‍സര്‍ എന്ന മാരക രോഗത്തില്‍ നിന്നുമാണ് ഡാര്‍ലിന് സൗഖ്യം നല്‍കിയത്.
അമേരിക്കയിലെ മികച്ച ആരാധനഗായികയായ ഡാര്‍ലിന്റെ മിക്ക പാട്ടുകളും പ്രസിദ്ധമാണ്. ‘വിക് ടേറ്റ്‌സ് ക്രൗണ്‍’, ‘ഇന്‍ ജീസസ് നെയിം’, ‘വേതി ഈസ് ദി ലാം’, ‘എറ്റ് ദി ക്രോസ’്, ‘ഷൗറ്റ് റ്റു ദി ലോഡ’് തുടങ്ങിയവ അതില്‍ ചിലതാണ്.
‘ഹിയര്‍ ആം ഐ സെന്റ് മി’ എന്ന പേരിലുള്ള ഡാര്‍ലിന്റെ ആല്‍ബവും പുറത്തിറങ്ങി. മാരകമായ ക്യാന്‍സറിനോട് പൊരുതി ജയിച്ചതിന്റെ നന്ദിയായിട്ടാണു ഡാര്‍ലിന്‍ ഈ ആല്‍ബം നിര്‍മ്മിച്ചിരിക്കുന്നത്. മാര്‍ട്ടിന്‍ സ്മിത്ത് എഴുതിയ ‘യു ആര്‍ ഗ്രേറ്റ്’ എന്നതാണ് ആല്‍ബത്തിലെ ആദ്യഗാനം. ദൈവത്തിന്റെ മഹത്വത്തെ വാഴ്ത്തിപ്പാടുകയാണ് ഗാനത്തിലുടനീളം. ‘ഞാന്‍ രോഗത്തിന്റെ മൂര്‍ധന്യാവസ്ഥയിലായപ്പോള്‍ ഇംഗ്ലണ്ടില്‍ നിന്നും വിമാനമാര്‍ഗം ഞങ്ങളുടെ അടുത്തെത്തിയ മാര്‍ട്ടിന്‍ എനിക്കും ഭര്‍ത്താവിനുമൊപ്പം സമയം ചിലവഴിക്കുകയും സങ്കീര്‍ത്തനങ്ങള്‍ ആലപിക്കുകയും ഞങ്ങള്‍ക്ക് ധൈര്യം പകരുകയും ചെയ്തു.’ ഡാര്‍ലിന്‍ പറയുന്നു. ‘ചികിത്സ ഒരാഴ്ച കഴിഞ്ഞതേയുള്ളു. മരിച്ചു പോകുമെന്ന് നീ ചിന്തിക്കുന്നു ഡാര്‍ലിന്‍ നീ വേദനയിലൂടെ കടന്നു പോകുന്ന ഈ സമയത്ത് ദൈവം മഹാനാണെന്നു പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.’ മാര്‍ട്ടിന്റെ ഈ വാക്കുകള്‍ കേട്ടുകഴിഞ്ഞാണ് ഡാര്‍ലിനും മാര്‍ട്ടിനും ചേര്‍ന്ന് യു ആര്‍ ഗ്രേയ്റ്റ് എന്ന ഗാനം എഴുതിയത്. ആല്‍ബത്തിലെ എല്ലാ ഗാനങ്ങളും അത്ഭുത രോഗസൗഖ്യത്തെപ്പറ്റിയുള്ളതാണ്.
ജീവിതം ചെറുതോ വലുതോ വേദന നിറഞ്ഞതോ സന്തോഷപൂര്‍ണമോ ആകട്ടെ, അതിന്റെ പൂര്‍ണതയില്‍ നിങ്ങള്‍ ദൈവത്തെ ആരാധിക്കുക എന്നതാണ് ആല്‍ബത്തിന്റെ സന്ദേശം. ജീവിതത്തിലെ ഓരോ ദിവസങ്ങളും വളരെ ബോധപൂര്‍വ്വം നന്മയ്ക്കായി വിനിയോഗിക്കാനാണ് ഡാര്‍ലിന്റെ തീരുമാനം.
രോഗകാലം തന്റെ ജീവിത്തിലെ ഏറ്റവും കഠിനമേറിയ കാലമായിരുന്നുവെന്നാണ് ഡാര്‍ലിന്‍ അനുസ്മരിക്കുന്നത്. ബ്രെസ്റ്റ് ക്യാന്‍സറായിരുന്നു ഡാര്‍ലിന്. ആഴമേറിയ സഹനത്തിന്റെയും വേദനയുടെയും അക്കാലത്ത് ദൈവവിശ്വാസം മാത്രമാണ് തന്നെ രക്ഷിച്ചതെന്ന് ഡാര്‍ലിന്‍ അനേകരോട് പറഞ്ഞിട്ടുണ്ട്.
91ാം സങ്കീര്‍ത്തനം
കര്‍ത്താവിന്റെ സംരക്ഷണം
അത്യുന്നതന്റെ സംരക്ഷണത്തില്‍ വസിക്കു ന്നവനും, സര്‍വശക്തന്റെ തണലില്‍ കഴിയുന്ന വനും, കര്‍ത്താവിനോട് എന്റെ സങ്കേതവും എന്റെ കോട്ടയും ഞാന്‍ ആശ്രയിക്കുന്ന എന്റെ ദൈവവും എന്നു പറയും. അവിടുന്നു നിന്നെ വേടന്റെ കെണിയില്‍നിന്നും മാരകമായ മഹാമാരിയില്‍നിന്നും രക്ഷിക്കും. തന്റെ തൂവ ലുകള്‍കൊണ്ട് അവിടുന്നു നിന്നെ മറച്ചുകൊ ള്ളും; അവിടുത്തെ ചിറകുകളുടെകീഴില്‍ നിന ക്ക് അഭയം ലഭിക്കും; അവിടുത്തെ വിശ്വസ്തത നിനക്കു കവചവും പരിചയും ആയിരിക്കും. രാത്രിയിലെ ഭീകരതയെയും പകല്‍ പറക്കുന്ന അസ്ത്രത്തെയും നീ ഭയപ്പെടേണ്ടാ. ഇരുട്ടില്‍ സഞ്ചരിക്കുന്ന മഹാമാരിയെയും നട്ടുച്ചയ്ക്കു വരുന്ന വിനാശത്തെയും നീ പേടിക്കേണ്ടാ. നിന്റെ പാര്‍ശ്വങ്ങളില്‍ ആയിരങ്ങള്‍ മരിച്ചു വീണേക്കാം; നിന്റെ വലത്തുവശത്തു പതിനാ യിരങ്ങളും; എങ്കിലും, നിനക്ക് ഒരനര്‍ഥവും സംഭവിക്കുകയില്ല. ദുഷ്ടരുടെ പ്രതിഫലം നിന്റെ കണ്ണുകള്‍കൊണ്ടുതന്നെ നീ കാണും. നീ കര്‍ത്താവില്‍ ആശ്രയിച്ചു; അത്യുന്നതനില്‍ നീ വാസമുറപ്പിച്ചു. നിനക്ക് ഒരു തിന്‍മയും ഭവിക്കുകയില്ല; ഒരനര്‍ഥവും നിന്റെ കൂടാര ത്തെ സമീപിക്കുകയില്ല. നിന്റെ വഴികളില്‍ നിന്നെ കാത്തുപാലിക്കാന്‍ അവിടുന്നു തന്റെ ദൂതന്‍മാരോടു കല്‍പിക്കും. നിന്റെ പാദം കല്ലില്‍ തട്ടാതിരിക്കാന്‍ അവര്‍ നിന്നെ കൈക ളില്‍ വഹിച്ചുകൊള്ളും. സിംഹത്തിന്റെയും അണലിയുടെയും മേല്‍ നീ ചവിട്ടിനടക്കും; യുവസിംഹത്തെയും സര്‍പ്പത്തെയും നീ ചവിട്ടി മെതിക്കും. അവന്‍ സ്‌നേഹത്തില്‍ എന്നോട് ഒട്ടിനില്‍ക്കുന്നതിനാല്‍ ഞാന്‍ അവനെ രക്ഷി ക്കും; അവന്‍ എന്റെ നാമം അറിയുന്നതുകൊണ്ട് ഞാന്‍ അവനെ സംരക്ഷിക്കും. അവന്‍ എന്നെ വിളിച്ചപേക്ഷിക്കുമ്പോള്‍ ഞാന്‍ ഉത്തര മരുളും; അവന്റെ കഷ്ടതയില്‍ ഞാന്‍ അവ നോടു ചേര്‍ന്നു നില്‍ക്കും; ഞാന്‍ അവനെ മോചിപ്പിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യും. ദീര്‍ഘായുസു നല്‍കി ഞാന്‍ അവനെ സംതൃപ്തനാക്കും; എന്റെ രക്ഷ ഞാന്‍ അവനു കാണിച്ചു കൊടുക്കും.