കോവിഡിൻ്റെ ദുരിതം എന്ന് തീരും?

കോവിഡ് തുടങ്ങിയതിൽ പിന്നെ കലാലയത്തിൽ പോകാത്ത കൊച്ചുമകൻ അപ്പാപ്പനോട് ചോദിച്ചു: “ഈ ദുരിതം എന്നു തീരും?
എത്ര നാളായി ഇങ്ങനെ അടച്ചു പൂട്ടി ഇരിക്കുന്നു?
അപ്പാപ്പൻ കൊച്ചുമോനെ അരികിലേക്ക് വിളിച്ചു:
”ഞാൻ ഒരു കഥ പറയാം. നീ ഗൾഫ് യുദ്ധത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ?
തൊണ്ണൂറുകളിലാണ് അത്. അന്ന് അപ്പാപ്പൻ കുവൈറ്റിൽ.
യുദ്ധം കടുത്ത ദിവസങ്ങളിൽ
മുറിയിൽ നിന്ന് പുറത്തിറങ്ങിയിട്ടില്ല.
എൻ്റെ നാടിനെയും മക്കളെയും കാണാൻ
ഇനി കഴിയുമോ എന്ന് പോലും ചിന്തിച്ചിട്ടുണ്ട്.
പുറത്തിറങ്ങാൻ കഴിയാതെ ജപമാല ചൊല്ലിയും പ്രാർത്ഥിച്ചുമാണ് ചിലവഴിച്ചത്.
ദിവസങ്ങളോളം പട്ടിണി കിടക്കേണ്ടി വന്നു.
മൊബൈൽ ഫോണോന്നും ഇല്ലാത്തതിനാൽ വീട്ടുകാരെ ഒന്ന് വിളിക്കാൻ പോലും കഴിയാത്ത കാലം.
എൻ്റെ പേടിയും ആധിയും കണ്ടപ്പോൾ കൂടെയുണ്ടായിരുന്ന സുഹൃത്തിൻ്റെ വാക്കുകളാണ് എന്നെ ബലപ്പെടുത്തിയത്. അവൻ പറഞ്ഞു:
‘കാറ്റിനെയും കടലിനെയും ശാന്തമാക്കിയവനാണ് ദൈവം.
കുവൈറ്റിലെ ഈ ജോലി ആ ദൈവം തന്നെയല്ലെ നമുക്ക് നൽകിയത്?
നമ്മൾ സുരക്ഷിതരായ് നാട്ടിലെത്തണമെന്നാണ് ദൈവം ആഗ്രഹിക്കുന്നത്. അവിടുത്തെ ഹിതം നിറവേറാൻ വേണ്ടി പ്രാർത്ഥിക്കുക.
എല്ലാം ദൈവം നോക്കിക്കൊള്ളും.’
ആ വാക്കുകൾ പകർന്ന ബലം വലുതായിരുന്നു.
അതുകൊണ്ട് അപ്പാപ്പന് മോനോട്
ഒന്നേ പറയാനുള്ളൂ;
ഗൾഫ് യുദ്ധം അവസാനിച്ച്
ഞാൻ തിരിച്ചെത്തിയതുപോലെ
ഈ ദുരിതമെല്ലാം മാറും.
ദൈവം മാറ്റും. വീണ്ടും സുഹൃത്തുക്കളെ കാണാനും കലാലയത്തിൽ പോകാനും
നിനക്ക് കഴിയും. പ്രത്യാശ കൈവിടരുത്. നമ്മുടെ ദൈവം നല്ലവനാണ്.”
പ്രതിസന്ധിഘട്ടങ്ങളിൽ ദൈവത്തോട് ചോദ്യങ്ങൾ ചോദിക്കാനും പഴിചാരാനുമാണ് പലപ്പോഴും മനുഷ്യൻ ശ്രമിക്കുക.
എന്തുകൊണ്ടെനിക്ക് ഈ രോഗം?
എൻ്റെ കുടുംബത്തിനു മാത്രം
ഈ ദുരിതം?
എത്ര അധ്വാനിച്ചിടും നയാപൈസ പോലും കയ്യിലില്ലല്ലോ….
തുടങ്ങി എത്രയെത്ര ചോദ്യങ്ങളാണ്
നാം ദൈവത്തോട് ഉന്നയിക്കാറുള്ളത്?
അതിനു പകരമായി ഈ വിഷമഘട്ടം മനസിലാക്കുകയും അംഗീകരിക്കുകയും ചെയ്ത്, തരണം ചെയ്യാനുള്ള കൃപയ്ക്കുവേണ്ടി പ്രാർത്ഥിക്കുകയാണ് വേണ്ടത്.
“മനുഷ്യര്‍ക്ക്‌ അസാധ്യമായതു
ദൈവത്തിനു സാധ്യമാണ്‌ ”
(ലൂക്കാ 18 : 27) എന്ന വചനത്തിൽ വിശ്വസിച്ച് മുന്നേറാൻ നമുക്ക് പരിശ്രമിക്കാം.

~ ഫാദർ ജെൻസൺ ലാസലെറ്റ് ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles