കുമ്പസാരരഹസ്യം വെളിപ്പെടുത്താന്‍ നിര്‍ബന്ധം; ആസ്‌ത്രേലിയന്‍ മെത്രാന്മാര്‍ പ്രതിഷേധിച്ചു
കാന്‍ബറ: ആസ്‌ത്രേലിയന്‍ സര്‍ക്കാര്‍ കൊണ്ടു വന്നിരിക്കുന്ന പുതിയ നിയമം വൈദികരെ കുമ്പസാര രഹസ്യം വെളിപ്പെടുത്താന്‍ നിര്‍ബന്ധിക്കുന്നതാണ്. ഇത് അംഗീകരിക്കാന്‍ ആവില്ലെന്ന് ആസ്‌ത്രേലിയന്‍ ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് പ്രസ്താവിച്ചു.
കുട്ടികള്‍ ലൈംഗികമായി ദുരുപയോഗിക്കപ്പെടുന്ന സാഹചര്യത്തിലാണ് കുറ്റവാളികളെ കണ്ടുപിടിക്കാന്‍ കുമ്പസാര രഹസ്യം വെളിപ്പെടുത്തി പരിശോധിക്കാന്‍ സര്‍ക്കാര്‍ ഒരുമ്പെടുന്നത്. എന്നാല്‍ ഇത് കൊണ്ട് പ്രയോജനം ഉണ്ടാവുകയില്ലെന്നും ഇത് അനീതിയാണെന്നും മെത്രാന്‍മാര്‍ വ്യക്തമാക്കി.
മാത്രമല്ല, കുട്ടികളെ ദുരുപയോഗം ചെയ്യുന്നവര്‍ അത് കുമ്പസാരത്തില്‍ ഏറ്റു പറയാന്‍ സാധ്യതയില്ലെന്നും അവരുടെ കുറ്റങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമെന്ന് വന്നാല്‍ തീര്‍ച്ചായായും അവര്‍ അത് പറയില്ലെന്നും മെത്രാന്മാര്‍ പറഞ്ഞു.