മോസുളിലെ തകര്‍ന്ന ക്രിസ്ത്യന്‍ പള്ളികള്‍ പുതുക്കിപ്പണിയാനുറച്ച് യുഎഇ

മോസുള്‍, ഇറാക്ക്: 2014 ല്‍ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ തകര്‍ത്ത ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ പുതുക്കിപ്പണിയാന്‍ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് യുണെസ്‌കോയുമായി കൈ കോര്‍ക്കുന്നു. അല്‍ താഹെറ ദേവാലയവും അല്‍ സാആ പള്ളിയുമാണ് പുതുക്കി പണിയാന്‍ പോകുന്നത്.

‘ഇരുണ്ട കാലഘട്ടത്തില്‍ പ്രകാശത്തിന്റെ ഒരു സന്ദേശം അയക്കുന്ന ഒരു പങ്കാളിത്തത്തിന്റെ ഒപ്പുവയ്പ്പാണ് ഇന്നു നടന്നത്’ യുഎഇയുടെ സാംസ്‌കാരിക, വൈജ്ഞാനിക വികസന മന്ത്രി നൗറ അല്‍ കാബി പറഞ്ഞു.

ഒക്ടോബര്‍ 10 ന് പാരീസിലെ യുണെസ്‌കോ തലസ്ഥാനത്ത് വച്ചാണ് ഇരു കൂട്ടരും റിവൈവ് ദ സ്പിരിറ്റ് ഓഫ് മോസൂള്‍ എന്നു പേരിട്ടുരിക്കുന്ന പങ്കാളിത്ത പദ്ധതിയില്‍ ഒപ്പുവച്ചത്.

മോസുളിലെ ആര്‍ക്കിയോളജി, ആര്‍ക്കിടെക്ചര്‍, എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ സുപ്രധാന കെട്ടിടങ്ങള്‍ നവീകരിക്കുന്നതില്‍ പങ്കാളികളാകും.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles