യേശുവിനെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്നവര്‍ ക്ലേശങ്ങളിലും അവിടുത്തെ സ്‌നേഹിക്കും

ക്രിസ്ത്വനുകരണം – പുസ്തകം 2 അദ്ധ്യായം 11

യേശുവിന്റെ കുരിശിനെ സ്‌നേഹിക്കുന്നവര്‍ വളരെ ചുരുക്കമാണ്

യേശുവിന്റെ സ്വര്‍ഗ്ഗീയ രാജ്യം സ്‌നേഹിക്കുന്ന അനേകം പേരുണ്ട്. പക്ഷേ, അവിടുത്തെ കുരിശു വഹിക്കുന്നവര്‍ തീരെ ചുരുക്കമാണ് . ആശ്വാസം ആഗ്രഹിക്കുന്ന നിരവധിപേരുണ്ട്, ക്ലേശം ഇഷ്ടപ്പെടുന്നവര്‍ നന്നേ ചുരുക്കം. വിരുന്നില്‍ പങ്കെടുക്കാന്‍ ധാരാളം കൂട്ടുകാരുണ്ട്, ക്ലേശത്തില്‍ കുറച്ചുപേരും, എല്ലാവരും അവിടുത്തോട് കൂടെ സന്തോഷിക്കാനാഗ്രഹിക്കുന്നു, അവിടുത്തേയ്ക്കായി സഹിക്കാന്‍ തീരെ കുറച്ചുപേരും. അപ്പം മുറിക്കുന്നതുവരെ പലരും യേശുവിനെ പിഞ്ചെല്ലുന്നു, പീഡാനുഭവത്തിന്റെ കാസ കുടിക്കുന്നതുവരെ കുറച്ചുപേരും. വളരെ പേര്‍ അവിടുത്തെ അത്ഭുതങ്ങള്‍ ആദരിക്കുന്നു, ക്രൂശിന്റെ അപമാനം സ്വീകരിക്കുവാന്‍ ആരുംതന്നെയില്ല. ക്ലേശങ്ങള്‍ ഇല്ലാത്തിടത്തോളം കാലം പലരും യേശുവിനെ സ്‌നേഹിക്കുന്നു. യേശുവില്‍ നിന്നും എന്തെങ്കിലും ആശ്വാസം ലഭിക്കുന്നിടത്തോളം പലരും അവിടുത്തെ സ്തുതിക്കുകയും, മഹത്വപ്പെടുത്തുകയും ചെയ്യും , പക്ഷേ യേശു ഒളിച്ചാല്‍, അല്പനേരം അവരെ വിട്ടു പോയാല്‍ പരാതി പറയും, വല്ലാതെ നിരാശരാകും.

ക്ലേശത്തില്‍ യേശുവിനെ സ്‌നേഹിക്കുക

യേശുവിനെ പ്രതി സ്‌നേഹിക്കുന്നവര്‍ , സ്വന്തം ആശ്വാസത്തിനുവേണ്ടിയല്ല, എല്ലാ ക്ലേശത്തിലും ഹൃദയവ്യഥയിലും എറ്റവും വലിയ ആശ്വാസത്തിലെന്നപോലെ, അവിടുത്തെ സ്തുതിക്കും. അവര്‍ക്ക് ഒരിക്കലും ആശ്വാസം നല്കിയില്ലെങ്കിലും അവിടുത്തെ എപ്പോഴും സ്തുതിക്കും, അവിടുത്തോട് നന്ദി പറയാനും ആഗ്രഹിക്കുന്നു.

എല്ലാം ഉപേക്ഷിച്ചശേഷം സ്വയം ഉപേക്ഷിക്കണം

തീര്‍ത്തും നഗ്‌നനായ ഒരു ആത്മീയ മനുഷ്യനെ അപൂര്‍വ്വമായി മാത്രമാണ് കാണുക. സത്യമായും അരൂപിയില്‍ ദരിദ്രനെ, ഒരു സൃഷ്ടിയും ഇല്ലാത്തവനെ ആരു കണ്ടെത്തും. വളരെ ദൂരെ, അവസാന അതിരുകളിലാണ് അവന്റെ വില (സുഭാ 31:10) തനിക്കുള്ളതെല്ലാം വിതരണം ചെയ്താലും ഒന്നുമല്ല. ധാരാളം പ്രായശ്ചിത്തം ചെയ്താലും അത് തീരെ നിസ്സാരമാണ്. എല്ലാ ജ്ഞാനവുമുണ്ടെങ്കിലും ഒന്നുമല്ല. വളരെ സുകൃതമുണ്ടെങ്കിലും, തീക്ഷ്ണമായ ഭക്തിയുണ്ടെങ്കിലും വളരെ കുറവുകളുണ്ട്. വളരെയേറെ ആവശ്യമുള്ളാരു കാര്യം എന്താണത്? എല്ലാം ഉപേക്ഷിച്ചശേഷം സ്വയം ഉപേക്ഷിക്കുക, തന്നില്‍ നിന്ന് പൂര്‍ണ്ണമായും പുറത്തു വരിക, അല്പം പോലും സ്വാര്‍ത്ഥസ്‌നേഹം വച്ചു സൂക്ഷിക്കാ തിരിക്കുക. ചെയ്യേണ്ടതെല്ലാം ചെയ്താലും ഒന്നും ചെയ്തില്ലെന്ന് തോന്നുക.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles