ജീവിതാന്ത്യം ധ്യാനിക്കുക

ക്രിസ്ത്വനുകരണം – അദ്ധ്യായം 23

മരണം

ഇത് വളരെ വേഗമായിരിക്കും. നീ എങ്ങിനെയാണെന്ന് നോക്കുക . ഇന്നുണ്ട്. നാളെയില്ല. കണ്‍മുമ്പില്‍ നിന്നു മറയുമ്പോള്‍ മനസ്സില്‍ നിന്നും വേഗം മായുന്നു. മനുഷ്യ ഹൃദയം എത്ര തണുത്തതും കഠിനവുമാണ്. ഇപ്പോഴുള്ളത് മാത്രം നാം കാണുന്നു. ഭാവി കാണുന്നുമില്ല. നിന്റെ എല്ലാ പ്രവൃത്തിയിലും ചിന്തയിലും ഇന്നു മരിക്കാനിടയുണ്ടെന്ന് കരുതണം. നിന്റെ മനസാക്ഷി നിര്‍മ്മലമാണെങ്കില്‍ മരണത്തെ അധികം പേടിക്കയില്ല .
പാപം ഒഴിവാക്കുന്നതാണ് മരണത്തില്‍ നിന്നും ഓടിപ്പോകുന്നതിലും നല്ലത് . ഇന്നു നീ തയ്യാറല്ലെങ്കില്‍ നാളെയെങ്ങിനെയാകും, നാളെ തീര്‍ച്ചയില്ലാത്ത ദിവസമാണ് . നാളെ എന്താണെന്ന് എങ്ങിനെ അറിയാം?

മരണസമയം എപ്പോഴും കണ്‍മുമ്പിലുണ്ടാകണം

നമ്മുടെ ജീവിതം ഒട്ടും തന്നെ മെച്ചപ്പെടുന്നില്ലെങ്കില്‍ ദീര്‍ഘനാള്‍ ജീവിച്ചിട്ട് എന്താണ് പ്രയോജനം? ജീവിതം നീളുന്നതു കൊണ്ട് എപ്പോഴും കൂടുതല്‍ നന്നാകാറില്ല, പലപ്പോഴും പാപം വര്‍ധിക്കാറുണ്ട്. ഈ ഭൂമിയില്‍ ഒരു ദിവസമെങ്കിലും നാം നന്നായി ജീവിച്ചിരുന്നെങ്കില്‍! മാനസാന്തരപ്പെട്ടിട്ട് വളരെ നാളായി എന്നു പറയാമെങ്കിലും പലപ്പോഴും ജീവിതത്തിന് കൈവന്ന മേന്മ തുച്ഛമാണ്. മരിക്കുന്നത് ഭയജനകമാണെങ്കിലും നീണ്ടു ജീവിക്കുന്നത് കൂടുതല്‍ അപകടമാകാം, മരണാനേരം എപ്പോഴും കണ്‍മുമ്പില്‍ അനുദിനം മരണത്തിനായി ഒരുങ്ങുന്നവന്‍ ഭാഗ്യവാനാണ്. ആരെങ്കിലും മരിക്കുന്നതായി കാണുമ്പോള്‍ നീയും ആ വഴിയേ തന്നെ പോകുമെന്ന് ഓര്‍മിക്കുക.

എപ്പോഴും ഒരുങ്ങിയിരിക്കണം

നേരം വെളുക്കുമ്പോള്‍ വൈകുന്നരമെത്തുകയില്ലെന്ന് കരുതുക, വൈകുന്നേരമാകുമ്പോള്‍ പ്രഭാതം വരെ ജീവിച്ചിരിക്കുമെന്ന് ഉറപ്പില്ല. അത് കൊണ്ട് എപ്പോഴും ഒരുങ്ങിയിരിക്കുക, മരണം നിന്നെ ഒരിക്കലും ഒരുക്കമില്ലാത്തവനായി കാണരുത്. പലരും പെട്ടെന്ന് അവിചാരിതമായി മരിക്കുന്നു . വിചാരിക്കാത്ത സമയത്ത് മനുഷ്യപുത്രന്‍ വരും (ലൂക്കാ 12:40 ). ആ അവസാന സമയം വരുമ്പോള്‍ കഴിഞ്ഞ ജീവിതത്തെ തികച്ചും വ്യത്യസ്തമായ രീതിയില്‍ കണ്ടുതുടങ്ങിയെന്നും വരാം, ഇത്ര അശ്രദ്ധനും അലസനുമായി ജീവിച്ചതില്‍ വളരെ ദുഃഖിതനുമാകാം.

മരണം എങ്ങനെ വേണമോ അങ്ങനെ ജീവിക്കുക

മരണാവസരത്തിലെന്നപോലെ ഇന്ന് ആയിരിക്കാന്‍ ശ്രമിക്കുന്നവന്‍ എത്ര ഭാഗ്യവാനും വിവേകിയുമാണ്! അത് നന്നായി മരിക്കാമെന്ന് ഉറപ്പും, ലോകത്തോടുള്ള തികഞ്ഞ വെറുപ്പും സുകൃതങ്ങളില്‍ വളരാനുള്ള തീഷ്ണമായ ആഗ്രഹവും, നിഷ്ഠമായ ജീവിതത്തോടുള്ള താത്പര്യവും , പ്രായശ്ചിത്താരൂപിയും ഉത്സാഹമുള്ള അനുസരണയും, സ്വയം നിഗ്രഹവും, എല്ലാ ക്ലേശങ്ങളും ക്രിസ്തുവിനോടുള്ള സ്‌നേഹത്തെ പ്രതി സഹി ക്കാനുള്ള സന്നദ്ധതയും തരും. ആരോഗ്യമുളളപ്പോള്‍ ധാരാളം നന്മ ചെയ്യാന്‍ കഴിയും, രോഗിയായാല്‍ എന്തു സാധിക്കുമെന്ന് അറിയില്ല. രോഗാവസ്ഥയില്‍ പലരും മെച്ചപ്പെടാറില്ല. ഒത്തിരി യാത്രചെയ്യുമ്പോള്‍ അല്പമായി മാത്രം വിശുദ്ധീകരിക്കപ്പെടുന്നതുപോലെ തന്നെ.

ദൈവിക കാര്യങ്ങളില്‍ മാത്രം ശ്രദ്ധിക്കുക

മരണ ശേഷം ആര് നിന്നെ ഓര്‍ക്കാനാണ്! നിനക്കു വേണ്ടി ആര് പ്രാര്‍ത്ഥിക്കാനാണ്? സുഹൃത്തേ ഇപ്പോള്‍ ചെയ്യാവുന്നതെല്ലാം ചെയ്യുക. നീ എപ്പോള്‍ മരിക്കുമെന്ന് നിനക്ക് അറിഞ്ഞു കൂട. മരണശേഷം എന്താണ് വരുന്നതെന്ന് നിനക്കറിയില്ല. സമയമുള്ളപ്പോള്‍ അനുശ്വരനിക്ഷേപങ്ങള്‍ സമ്പാദിക്കുക. നിന്റെ രക്ഷയ്ക്കുപരി ഒന്നും ചിന്തിക്കണ്ട. ദൈവിക കാര്യങ്ങളില്‍ മാത്രം ശ്രദ്ധിക്കുക. വിശുദ്ധരെ ആദരിച്ചു കൊണ്ടും അനുകരിച്ചു കൊണ്ടും ഇന്ന് സുഹൃത്തുക്കളെ നേടുക. ഈ ജീവിതം അവസാനിക്കുമ്പോള്‍ അവര്‍ നിന്നെ അനശ്വരമായ പാര്‍പ്പിടങ്ങളിലേക്ക് സ്വീകരിക്കും.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles