ജീവിതം മുഴുവന്‍ നവീകരിക്കുക
ക്രിസ്ത്വനുകരണം – അധ്യായം 25
മുഴുവന്‍ ജീവിതത്തിന്റേയും തീഷ്ണമായ നവീകരണം
ദൈവസേവനത്തില്‍ ശ്രദ്ധാലുവും തീഷ്ണണമതിയുമാവുക. പലപ്പോഴും ചിന്തിക്കുക. എന്തിനാണ് വന്നത്? എന്തിനാണ് ലോകം ഉപേക്ഷിച്ചത് ? ദൈവത്തിനായി ജീവിക്കാനും ആത്മീയമനുഷ്യനാകുമല്ലേ? അതുകൊണ്ട് ആത്മീയ വളര്‍ച്ചയില്‍ ഉത്സുകനാകുക . നിന്റെ അദ്ധ്വാനത്തിന്റെ ഫലം നീ വേഗം സ്വീകരിക്കും. അപ്പോള്‍ ഭയവും വേദനയും നിന്റെ അടുത്തെത്തുകയില്ല . ഇപ്പോള്‍ അല്പം ക്ലേശിച്ചാല്‍ വലിയ വിശ്രമം, നിത്യമായ സന്തോഷം കണ്ടെത്തും. നീ തീക്ഷണമതിയും വിശ്വസ്തനും ആണെങ്കില്‍ നിനക്ക് പ്രതിഫലം നല്‍കുന്നതില്‍ ദൈവം തീര്‍ച്ചയായും വിശ്വസ്തനും ഉദാരമതിയും ആയിരിക്കും. വിജയത്തിലെത്താമെന്ന പ്രത്യാശയും വേണം. പക്ഷേ എല്ലാം ഭദ്രമെന്ന് വിചാരിക്കരുത്. നീ അലസനും അഹങ്കാരിയുമായേക്കും.
ദൈവഹിതത്തിന് സമര്‍പ്പിക്കുക
പ്രത്യാശയ്ക്കും ഭയത്തിനുമിടയില്‍ കിടന്ന് ആകുലനായി വിഷമിച്ചിരുന്ന ഒരാള്‍ സങ്കടത്തില്‍ മുഴുകി ദേവാലയത്തില്‍ അള്‍ത്താരയുടെ മുമ്പില്‍ പ്രാര്‍ത്ഥനയില്‍ കമിഴ്ന്നു വീണു . ഉള്ളില്‍ ഇങ്ങനെ പറഞ്ഞിരുന്നു. ഞാന്‍ നിലനില്ക്കുമോ എന്നറിഞ്ഞിരുന്നെങ്കില്‍ ! ഉടന്‍ തന്നെ ദിവ്യമായ മറുപടി ഉള്ളില്‍ കേട്ടു. നീ അറിഞ്ഞിരുന്നെങ്കില്‍ എന്തുചെയ്യുമായിരുന്നു? അപ്പോള്‍ ചെയ്യാനാഗ്രഹിക്കുന്നത് ഇപ്പോള്‍ ചെയ്യുക, നീ തീര്‍ത്തും സുരക്ഷിതനായിരിക്കും. വേഗം തന്നെ സ്വസ്ഥനും ശക്തനുമായി ദൈവഹിതത്തിന് സ്വയം സമര്‍പിച്ചു, ആകുലത നിറഞ്ഞ കലക്കം നിലച്ചു. തന്റെ ഭാവി എന്തായിരിക്കുമെന്ന് ജിജ്ഞാസയോടെ അന്വേഷിക്കാനും അറിയാനും ശ്രമിച്ചില്ല. പകരം ദൈവത്തിന് പ്രിയങ്കരമായതും പൂര്‍ണ്ണവും എന്തായിരിക്കുമെന്ന് സകലപ്രവൃത്തിയും തുടങ്ങുന്നതിനും, തുടരുന്നതിനും മുമ്പ് അന്വേഷിച്ച് കണ്ടുപിടിച്ചു .
കൂടുതല്‍ ധീരമായ സമരത്തിലൂടെ ധാരാളം കൃപ ലഭിക്കും
കര്‍ത്താവില്‍ പ്രത്യാശവയ്ക്ക് നന്മ ചെയ്യുക, പ്രവാചകന്‍ പറയുന്നു , നീ ഭൂമിയില്‍ വസിക്കും അതിലെ സമ്പത്ത് അനുഭവിക്കും (സങ്കീ . 36 : 3). പലരേയും തീഷ്ണമായ ജീവിത വീക്ഷണത്തില്‍ നിന്നും സുകൃതത്തില്‍ വളരുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നത് വിഷമതകളേക്കുറിച്ചുള്ള ഭയമാണ്. സമരത്തിന്റെ ക്ലേശമാണ്. തങ്ങള്‍ക്ക് ഏറ്റവും പ്രതികൂലമായ ഗൗരവമേറിയ പ്രതിബന്ധങ്ങള്‍ ജയിക്കുന്നവരാണ് എല്ലാവരിലുമുപരി സുക തങ്ങളില്‍ വളരുന്നത് . വിജയിക്കുന്നതിന് അവര്‍ ധീരമായ ശ്രമം നടത്തുന്നു. സ്വയം ജയിക്കുന്നിടത്തോളം, അരൂപിയില്‍ സ്വയം നിഗ്രഹിക്കുന്നിടത്തോളം പുരോഗമിക്കുകയും ധാരാളമായ കൃപാവരം നേടുകയും ചെയ്യുന്നു.
സുകൃത സമ്പാദനത്തില്‍ തീഷ്ണത
എല്ലാവര്‍ക്കും ജയിക്കാനുള്ളതും മരിക്കാനുള്ളതും ഒരു പോലെയല്ല. വളരെ ശക്തമായ വികാരങ്ങള്‍ ഉണ്ടെങ്കിലും, ശ്രദ്ധ പൂര്‍വ്വം പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ ധീരമായി പുരോഗമിക്കുന്നു. നന്നായി വര്‍ത്തിക്കുന്ന ആളാണെങ്കിലും സുകൃതങ്ങളില്‍ താത്പര്യമില്ലായെങ്കില്‍ പുരോഗമിക്കയില്ല . കാര്യമായ വളര്‍ച്ചയ്ക്ക് രണ്ട് കാര്യങ്ങള്‍ സഹായിക്കുന്നു. പ്രകൃതി ചാഞ്ഞിരിക്കുന്നവയില്‍ നിന്ന് ബലമായി പിന്മാറുക, തനിക്കാവശ്യമായ ന യ്ക്കായി തീഷ്ണമായി പരിശ്രമിക്കുക, മറ്റുള്ളവരില്‍ നിന്ന് പലപ്പോഴും അപ്രീതി ഉളവാക്കുന്ന കുറവുകള്‍ ഇല്ലാതാക്കാന്‍ ശ്രദ്ധിച്ച് വിജയിക്കുക .
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.