ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള അക്രമം വര്‍ദ്ധിക്കുന്നു

ന്യൂഡെല്‍ഹി: 2020 പുല്‍ന്നപ്പോഴേക്കും 19 ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ അരങ്ങേറിയത് ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള 17 അക്രമ സംഭവങ്ങള്‍. യൂണൈറ്റഡ് ക്രിസ്ത്യന്‍ ഫോറമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ക്കും ക്രിസ്തീയ ദേവാലയങ്ങള്‍ക്കും എതിരായ ആക്രമണങ്ങളുടെ രേഖകള്‍ ശേഖരിക്കുന്ന ദേശീയ സംഘടനയാണ് യുസിഎഫ്.

‘ക്രിസ്തീയ സമുദായത്തെ ആക്രമിക്കാന്‍ കാത്തിരുന്നവര്‍ക്ക് നല്ല സമയവുമായാണ് 2020 പുലര്‍ന്നത്’: യൂണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം കണ്‍വീനര്‍ എ സി മൈക്കിള്‍ പറഞ്ഞു.

ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടായത് യോഗിനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശിലാണ്. ആറ് അനിഷ്ടസംഭവങ്ങളാണ് യുപിയില്‍ ഉണ്ടായത്. ഒരു പാസ്റ്റര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ദേഹോപദ്രവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. യുപി കൂടാതെ മറ്റ് എട്ട് സംസ്ഥാനങ്ങളില്‍ നിന്നു കൂടി അക്രമവാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മൊത്തം 69 ക്രിസ്ത്യാനികളാണ് 19 ദിവസങ്ങള്‍ക്കുള്ളില്‍ ആക്രമിക്കപ്പെട്ടത്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles