മുസ്ലിം സഹോദരങ്ങളോട് സൗഹാര്‍ദത്തിലേര്‍പ്പെടൂ; ഈശോ സഭ വൈദികന്‍

കൊല്‍ക്കത്ത: അതിനിര്‍ണായകമായ ഈ കാലസന്ധിയില്‍ മുസ്ലിം സഹോദരങ്ങളുമായി നല്ല ബന്ധത്തിലേര്‍പ്പെടാന്‍ ക്രിസ്ത്യാനികള്‍ തയ്യാറാകണം എന്ന് ഈശോ സഭ വൈദികന്‍. ഡെല്‍ഹി ആസ്ഥാനമായുള്ള ഇസ്ലാമിക് സ്റ്റഡീസ് അസ്സോസിയേഷന്‍ സെക്രട്ടറി ഫാ. വിക്ടര്‍ എഡ്വിന്‍ ആണ് ഈ അഭിപ്രായം പറഞ്ഞത്.

‘മുസ്ലീങ്ങളോട് ഗാഢമായ ആദരവ് പുലര്‍ത്തണം എന്നാണ് കത്തോലിക്കാ സഭ ആവശ്യപ്പെടുന്നത്. ഇസ്ലാം മതത്തിലെ സമ്പന്നമായ പാരമ്പര്യം ഈ ലോകത്തില്‍ ദൈവത്തിന്റെ സാന്നിധ്യത്തിന്റെയും പ്രവര്‍ത്തിയുടെയും അടയാളമാണ്. മുസ്ലീങ്ങളോട് സൗഹാര്‍ദപരമായ ബന്ധം പുലര്‍ത്താന്‍ ക്രിസ്ത്യാനികള്‍ തയ്യാറാകേണ്ടത് വളരെ അത്യാവശ്യമാണ്’ കൊല്‍ക്കത്തയില്‍ വച്ചു നന്ന ക്രിസ്ത്യന്‍-മുസ്ലിം ബന്ധത്തെ ആസ്പദമാക്കിയുള്ള സെഷനില്‍ ഫാ. എഡ്വിന്‍ അഭിപ്രായപ്പെട്ടു.

ഇസ്ലാം മതക്കാരുമായി ആഴമുള്ള സംവാദങ്ങളില്‍ ഏര്‍പ്പെടാന്‍ അവരുടെ വിശുദ്ധ ഗ്രന്ഥങ്ങള്‍ ശ്രദ്ധയോടെ പഠനവിധേയമാക്കണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡെല്‍ഹി ആസ്ഥാനമായുള്ള വിദ്യാജ്യോതി കോളേജ് ഓഫ് തിയോളജിയില്‍ പഠിപ്പിക്കുകയാണ് ഫാ. എഡ്വന്‍.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles