ന്യൂനപക്ഷക്ഷേമ പദ്ധതികളില്‍ ക്രൈസ്തവര്‍ക്കെതിരെ വിവേചനമെന്ന് സീറോ മലബാര്‍ സിനഡ്

ന്യൂനപക്ഷ വിഭാഗങ്ങളുടെ ഉന്നമനത്തിനായി സര്‍ക്കാര്‍തലത്തില്‍ നടപ്പിലാക്കുന്ന പദ്ധതികളില്‍ ക്രൈസ്തവര്‍ വിവേചനം അനുഭവിക്കുന്നതായി സിനഡ് വിലയിരുത്തി. നിയമപരമായി തന്നെ കേരളത്തിലെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ചിലവിടുന്ന തുകയുടെ 80% ഒരു ന്യൂനപക്ഷ വിഭാഗത്തിനു മാത്രമായി സംവരണം ചെയ്തിരിക്കുകയാണ്. ശേഷിക്കുന്ന 20% ആണ് ന്യൂനപക്ഷങ്ങളിലെ മറ്റ് 5 വിഭാഗങ്ങള്‍ക്കുമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. ഈ അനീതി പരിഹരിച്ച് ജനസംഖ്യാനുപാതികമായി ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം എന്ന് സിനഡ് ആവശ്യപ്പെട്ടു.

വിവിധ മത്സര പരീക്ഷകള്‍ക്കുള്ള പരിശീലന കേന്ദ്രങ്ങളായി 45ല്‍ പരം സെന്ററുകള്‍ സര്‍ക്കാര്‍ ചിലവില്‍ ന്യൂനപക്ഷ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്നു്. ഇവ എല്ലാ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും നീതിപൂര്‍വ്വകമായി വിഭജിച്ച് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. കൂടാതെ ജില്ലാതല ന്യൂനപക്ഷ കോര്‍ഡിനേഷന്‍ കമ്മിറ്റികളിലെ അംഗങ്ങളില്‍ ക്രൈസ്തവപ്രാതിനിധ്യം നാമമാത്രമായി ചുരുക്കിയത് നീതിപൂര്‍വ്വമാണോ എന്ന് വിലയിരുത്തേണ്ടതും സര്‍ക്കാരാണ്, സിനഡ് വ്യക്തമാക്കി.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Realated articles